CinemaLatest NewsMollywoodMovie Gossips

വില്ലനിലെ പാട്ട് കോപ്പിയെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി ഒരുകൂട്ടം സംഗീത സംവിധായകര്‍

മോഹന്‍ലാലിന്‍റെ പുതിയ ചിത്രം വില്ലനിലെ കണ്ടിട്ടും എന്ന പാട്ട് കോപ്പിയടിച്ചതാണെന്ന് സോഷ്യൽ മീഡിയകൾ വഴി പ്രചരിച്ചിരുന്നു.ഈ ആരോപണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ ഒരു കൂട്ടം സംഗീത സംവിധായകർ.ഫോർ മ്യൂസിക്സിന്‍റെ പേരിൽ ബിബി മാത്യൂസ്, ജിം ജേക്കബ്, എല്‍ദോസ് ഏലിയാസ്, ജസ്റ്റിന്‍ ജയിംസ് എന്നിവർ ചേർന്നാണ് വില്ലനിലെ പാട്ടുകൾ ഒരുക്കിയത്.

ഡിസംബര്‍ എന്ന ചിത്രത്തിലെ സ്നേഹ തുമ്പി ഡിസംബര്‍ എന്ന ചിത്രത്തിലെ സ്നേഹതുമ്പി ഞാനില്ലേ കൂടെ എന്ന പാട്ടിന്‍റെ കോപ്പിയാണെന്ന് കമന്റ് ഇട്ടവരുണ്ട്. ഇങ്ങനെ ഉള്ളവരോട് ഇവർക്ക് പറയാനുള്ളത് ഒന്നേയുള്ളൂ രണ്ടും തമ്മില്‍ സാമ്യം തോന്നാനുള്ള കാരണം ആ പാട്ടിനകത്ത് ഉപയോഗിച്ചിരിക്കുന്ന തബലയുടെ പാറ്റേണും റിഥത്തിന്‍റെ പാറ്റേണും സെയിം ആണ്. മാത്രമല്ല രണ്ടും പാടിയിരിക്കുന്നത് ദാസേട്ടനാണ്.

പാട്ടിനെ കുറിച്ച് ചെറിയ ധാരണ ഉള്ളവര്‍ക്ക് നന്നായറിയാം ഇത് കോപ്പിയടി അല്ലെന്ന്. ബാക്കി ഒരു ശതമാനമാണ് മറിച്ച് ചിന്തിക്കുന്നത്. കോപ്പി ആണെന് കമന്റ് ഇട്ടവര്‍ക്ക് അങ്ങനെയല്ല ഇതാണിങ്ങനെ തോന്നാന്‍ കാരണമെന്ന് പലരും വിവരിച്ചു കൊടുത്തിട്ടുമുണ്ട്. എന്നാൽ ഇത്തരം കമന്‍റുകള്‍ ഇപ്പോൾ ശ്രദ്ധിക്കാറില്ലെന്നും യുവ സംഗീത സംവിധായകർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button