KollywoodLatest NewsNEWS

‘ശശി എന്നോട് ക്ഷമിക്കണം, നിന്നെ ഉപദ്രവിക്കുന്നത് കാണാന്‍ എനിക്ക് ധൈര്യമില്ല’; നിര്‍മാതാവിന്‍റെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ

മിഴിലെ പ്രശസ്ത നിർമാതാവ് ബി.അശോക് കുമാരിന്‍റെ മരണം സിനിമ മേഖലയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.അശോക് കുമാറിന്‍റെത് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും നടൻ വിശാൽ ആരോപിച്ചിരുന്നു.വിശാലിന്‍റെ ആരോപണങ്ങൾക്ക്‌ തെളിവാകുന്ന തരത്തിലാണ് അശോകിന്‍റെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ

ആത്മഹത്യ കുറിപ്പിലെ പ്രശസ്ത ഭാഗങ്ങൾ :

രണ്ടു വഴികള്‍ മാത്രമാണ് എനിക്ക് മുന്‍പിലെത്തുന്നത്. ഒന്നുകില്‍ അയാളെ കൊല്ലുക, അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുക. ആദ്യത്തേത് ഞാന്‍ തിരഞ്ഞെടുക്കില്ല കാരണം ഞാന്‍ ചെയ്യുന്ന പാപത്തിന് ഒരു കുടുംബമായിരിക്കും ദുരിതം അനുഭവിക്കുക. അതിനാല്‍ കൊല്ലുന്നില്ല. ആത്മഹത്യ ചെയ്യുന്നു. എനിക്ക് ഒരു നല്ല കുടുംബമുണ്ടായിരുന്നു. പക്ഷേ ഞാന്‍ അവര്‍ക്ക് ഒരു തരത്തിലും ഉപകാരപ്പെട്ടില്ല. ശശികുമാര്‍ എനിക്ക് ദൈവത്തേക്കള്‍ വലിയവനാണ്.

ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിച്ച ഒരു സിനിമ പോലും ഇതുവരെ ഇറങ്ങാതിരുന്നില്ല. പക്ഷേ ഞാന്‍ വലിയ ഒരു തെറ്റ് ചെയ്തു. പലിശക്കാരനായ അന്‍പുചെഴിയന്റെ കയ്യില്‍ നിന്ന് ഏഴ് കൊല്ലങ്ങള്‍ക്ക് മുന്‍പ് പണം കടം വാങ്ങി. അയാള്‍ ചോദിച്ച പലിശ ഞാന്‍ നല്‍കിയിട്ടുണ്ട്. പക്ഷേ ആറ് മാസങ്ങളായി അയാളുടെ സ്വഭാവത്തില്‍ പലമാറ്റങ്ങളും കണ്ടു.

നിയമപരമായി നേരിട്ടാലും ഞാന്‍ ജയിക്കില്ല. കാരണം അവരൊക്കെ വലിയ ആളുകളാണ്.ഇനി പലിശക്കാര്‍ ശശികുമാറിനെ ഉപദ്രവിക്കുന്നത് കാണാന്‍ എനിക്ക് ധൈര്യമില്ല. എനിക്ക് അദ്ദേഹത്തെ രക്ഷിക്കാനും സാധിക്കില്ല. ശശി എന്നോട് ക്ഷമിക്കണം, കള്ളന്‍മാരുടെ ഇടയില്‍ തനിച്ചാക്കി ഞാന്‍ പോകുന്നതിന്.

എന്ന് സ്വന്തം
അശോക് കുമാര്‍

shortlink

Related Articles

Post Your Comments


Back to top button