ആരാധകർക്കായി വിജയുടെ പിറന്നാൾ സമ്മാനം

vijay

നാല്പത്തി നാലാം ജന്മദിനം ആഘോഷിക്കുകയാണ് ഇളയദളപതി വിജയ്. തെന്നിന്ത്യൻ താരം  വിജയ്‌യെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന പുതിയ സിനിമ സർക്കാരിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. കൂളിങ് ഗ്ലാസിൽ കത്തുന്ന സിഗരറ്റുമായി സ്റ്റൈലിഷ് ലുക്കിലാണ് വിജയ് എത്തുന്നത്. തുപ്പാക്കി, കത്തി എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് സർക്കാർ.

sarkar-vijay

കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക. എ ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിൻറെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ. നീലാകാശം പച്ചകടൽ ചുവന്ന ഭൂമി, കലി, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഗിരീഷ് ഗംഗാധരൻ.

SHARE