മോനിഷയും രേവതിയും ചേർന്ന് പാട്ട് പാടുന്ന വീഡിയോ യൂട്യൂബിൽ വൈറൽ

അഭിനയത്തോടൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ച നടിയായിരുന്നു മോനിഷ.ആദ്യസിനിമയിൽ തന്നെ തന്റെ പ്രതിഭ തെളിയിച്ച പ്രശസ്ത മലയാളചലച്ചിത്ര താരം. കർണാടക സർക്കാർ മികച്ച ഭരതനാട്യം നർത്തകികൾക്ക് നൽകുന്ന കൗശിക അവാർഡും മോനിഷ നേടി. പി നാരായണൻ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി കോഴിക്കോട് ജനിച്ച മോനിഷ മലയാളികളുടെ പ്രിയങ്കരിയായത് വളരെ പെട്ടെന്നായിരുന്നു. 1986-ൽ തന്റെ ആദ്യ ചലച്ചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.മലയാളത്തിനു പുറമേ തമിഴിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. 1992 ഡിസംബർ 5ന് ചേർത്തലയിൽ ഉണ്ടായ വാഹനാപകടമാണ് മലയാള സിനിമയുടെ മുഖശ്രീയായിരുന്ന മോനിഷയുടെ ജീവൻ അപഹരിച്ചത്. മോനിഷയും രേവതിയും ചേർന്ന് പാടിയ ഒരു മനോഹര ഗാനം ആസ്വദിക്കാം .

SHARE