ആ സിനിമ റീലീസ് ചെയ്ത 27 എന്ന ഡേറ്റിലാണ് മൂന്നു നടന്മാരും അന്തരിച്ചത്!

qurbani

അന്ധവിശ്വാസം ഇപ്പോഴും സിനിമാ മേഖലയില്‍ ഉണ്ട്. സിനിമ ആരംഭിക്കുന്നത് മുതല്‍ വിജയിക്കുന്നത് വരെ അത്തരം വിശ്വാസങ്ങളുടെ പുറത്താണെന്നും ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ അന്ധവിശ്വാസങ്ങള്‍ ചിലപ്പോഴൊക്കെ ഭാഗ്യക്കേടിനെയും കുറിക്കും. ഒരു സിനിമ റിലീസ് ചെയ്ത ഡേറ്റില്‍ തന്നെ നടന്മാര്‍ മരിക്കുന്നത് നല്ലതാണോ? അങ്ങനെയൊരു ചരിത്രമാണ് 1980 ജൂണ്‍ 27ന് പുറത്തിറങ്ങിയ കുര്‍ബാനി എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതിയ്ക്കുള്ളത്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഫിറോസ് ഖാന്‍, അംജദ് ഖാന്‍, വിനോദ് ഖന്ന എന്നീ നടന്മാരാണ്. ഇവര്‍ മൂന്നുപേരും മരണപ്പെട്ടത് സിനിമ റിലീസ് ചെയ്ത അതേ തിയ്യതിയിലാണ്. 1980 ജൂണ്‍ 27നാണ് കുറുബാനി തീയറ്ററുകളില്‍ എത്തിയത്.

സിനിമ പുറത്തിറങ്ങി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1992ജൂലായ് 27 നാണ് ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷം ചെയ്ത അംജദ്ഖാന്‍ അന്തരിക്കുന്നത്. അംജദ് ഖാന്‍ എന്ന് തന്നെയായിരുന്നു ചിത്രത്തില്‍ അംജത്തിന്റെ കഥാപാത്രത്തിന്റെ പേരും. 2009 ല്‍ മെയ് 27ന് ഫിറോസ് ഖാനും അന്തരിച്ചു. രാജേഷ് എന്ന സര്‍ക്കസ് കൂടാരത്തിലെ മോട്ടോര്‍ സ്റ്റണ്ട്മാന്റെ വേഷമാണ് ചിത്രത്തില്‍ ഫിറോസ് ഖാന്‍ ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ദിവസം തന്നെയാണ് വിനോദ് ഖന്നയും മറഞ്ഞത്. 2017 ഏപ്രില്‍ 27നാണ് വിനോദ് ഖന്നയുടെ ആകസ്മികമായ മരണവും നമ്മെ തേടിയെത്തിയത്.

അമ്മാവന് പിന്നാലെ ശ്രീദേവിയെ പറ്റി കൂടുതല്‍ വെളിപ്പെടുത്തലുമായി സഹോദരീ ഭര്‍ത്താവ്

SHARE