ബാഹുബലിയെ വെല്ലാന്‍ ഇതാ മറ്റൊരു ചരിത്ര സിനിമ കൂടി

രാജമൌലിയുടെ ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു അദ്ധ്യായമാണ്‌ സൃഷ്ടിച്ചത്. കോടികള്‍ വിതച്ച് ശതകോടികള്‍ കൊയ്യാമെന്ന പാഠം നിര്‍മാതാക്കള്‍ക്ക് പകര്‍ന്നു കൊടുത്ത ആ സിനിമ തുടര്‍ന്ന് ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അനവധി വമ്പന്‍ സിനിമകള്‍ക്കാണ് വഴിമരുന്നിട്ടത്.

അശുതോഷ് ഗവാരിക്കറുടെ സിനിമയാണ് ആ നിരയില്‍ വരുന്ന ഏറ്റവും പുതിയ സംരംഭം. ലഗാന്‍, ജോധ അക്ബര്‍ തുടങ്ങിയ ബിഗ്‌ ബജറ്റ് സിനിമകളുടെ സൃഷ്ടാവായ അദ്ദേഹം പാനിപത്ത് എന്ന സിനിമയുമായാണ് ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ വരുന്നത്. അര്‍ജുന്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ സഞ്ജയ്‌ ദത്ത്, കൃതി സനോന്‍ എന്നിവരാണ് മറ്റ് മുഖ്യ വേഷങ്ങള്‍ ചെയ്യുന്നത്. മൂന്നാം പാനിപത്ത് യുദ്ധത്തെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂണ്‍ മാസത്തില്‍ തുടങ്ങും.

കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ബ്രഹ്മാസ്ത്രയാണ് അടുത്തു തന്നെ നമ്മള്‍ കാണാന്‍ പോകുന്ന മറ്റൊരു വലിയ സിനിമ. രണ്‍ബിര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

SHARE