തൊണ്ണൂറാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

OSCAR

തൊണ്ണൂറാമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം രാവിലെ ആറ് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജിമ്മി കിമ്മലാണ് ഓസ്‌കാര്‍ ചടങ്ങിന്റെ അവതാരകന്‍. 24 വിഭാഗങ്ങളിലാണ് ഇന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ലൈംഗീക അപവാദങ്ങളെ തുടര്‍ന്ന് പുറത്താക്കപ്പെട്ടഹാര്‍വിന്‍ വെയിന്‍സ്റ്റ്യന്‍ വിവാദം സൂചിപ്പിച്ച് കൊണ്ടാണ് ഡോള്‍ബി തീയറ്ററില്‍ ജിമ്മി കിമ്മില്‍ 90 ാമത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങുകള്‍ തുടങ്ങിയത്.

മികച്ച സംവിധായകന്‍: ഗിലെര്‍മോ ഡെല്‍ ടോറോ ( ദി ഷേപ് ഓഫ് വാട്ടര്‍)

മികച്ച നടന്‍: ഗാരി ഓള്‍ഡ്‍മാൻ (ഡാര്‍ക്കസ്റ്റ് അവര്‍)

OSCAR

മികച്ച നടി: ഫ്രാന്‍സെസ് മക്ഡോര്‍മണ്ട് (ത്രി ബില്‍ബോര്‍ഡ്സ്)

മികച്ച ചിത്രം: ദ ഷേപ് ഓഫ് വാട്ടര്‍

സഹനടന്‍: സാം റോക്ക്‌വെല്‍

കേശാലങ്കാരം: ഡേവിഡ് മലിനോവ്‌സ്‌കി, ലൂസി സിബ്ബിക് (ഡാര്‍ക്കസ്റ്റ് അവര്‍)

വസ്ത്രലങ്കാരം: മാര്‍ക്ക് ബ്രിഡ്ജസ് (ഫാന്റം ത്രഡ്).

ഡോക്യുമെന്റി ഫീച്ചര്‍: ഇക്കരസ്

ശബ്ദസംയോജനം: റിച്ചാര്‍ഡ് കിങ്, അലെക്‌സ് ഗിബ്‌സണ്‍ ( ഡെന്‍കര്‍ )

ശബ്ദമിശ്രണം: ഗ്രിഗ് ലാന്‍ഡേക്കര്‍, ഗാരി എ.റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടെന്‍ (ഡെന്‍കര്‍)

കലാസംവിധാനം: പോള്‍ ഡെന്‍ഹാം ഓസ്‌റ്റെര്‍ബെറി (ദ ഷേപ്പ് ഓഫ് വാട്ടര്‍ )
ഗുലിര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത സിനിമയാണ് ദ ഷേപ്പ് ഓഫ് വാട്ടര്‍.

വിദേശ ഭാഷാ ചിത്രം: ഫന്റാസ്റ്റിക്ക് വുമണ്‍ (സംവിധാനം : ചിലെ )

സഹനടി: ആലിസണ്‍ ജാനി ( ഐ, ടോണിയാ)

ഹ്രസ്വ ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ഡിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ( സംവിധാനം: ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ് )

ആനിമേഷന്‍ ചിത്രം: കൊക്കോ (സംവിധാനം: ലീ ഉന്‍ക്രിച്ച്, ഡര്‍ലാ കെ.ആന്‍ഡേഴ്‌സണ്‍ )

വിഷ്വല്‍ എഫക്റ്റ്‌സ്: ബ്ലേഡ് റണ്ണര്‍ 2049 ബ്ലേഡ് റണ്ണര്‍ 2049 (ജോണ്‍ നെല്‍സണ്‍, ജേര്‍ഡ് നെഫ്‌സര്‍, പോള്‍ ലാംബേര്‍ട്ട്, റിച്ചാര്‍ഡ് ആര്‍.ഹൂവര്‍ )

ചിത്ര സംയോജനം: ലീ സ്മിത്ത് ( ചിത്രം: ഡന്‍കിര്‍ക്ക്)

ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം: ഹെവന്‍ ഈസ് എ ട്രാഫിക്ക് ജാം ഓണ്‍ ദി 405 ( സംവിധാനം: ഫ്രാക്ക് സ്റ്റീഫല്‍ )

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: ദി സൈലന്റ് ചൈല്‍ഡ് ( സംവിധാനം: ക്രിസ് ഓവര്‍ട്ടണ്‍, റേച്ചല്‍ ഷെന്റണ്‍)

മികച്ച അവലംബിത തിരക്കഥ: ജെയിംസ് ഐവറി (കോള്‍ മി ബൈ യുവര്‍ നെയിം)

മികച്ച തിരക്കഥ: ജോര്‍ദൻ പീലെ (ഗെറ്റ് ഔട്ട്)

മികച്ച പശ്ചാത്തല സംഗീതം: അലക്സാണ്ടര്‍ ഡെസ്‍പ്ലാറ്റ് (ദ ഷേപ് ഓഫ് വാട്ടര്‍)

അലക്സാണ്ടര്‍ ഡെസ്‍പ്ലാറ്റിനു മുമ്പും ഓസ്‍കര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്

മികച്ച ഛായാഗ്രഹകന്‍: റോജര്‍ ദീക്കിൻസ് (ബ്ലേഡ് റണ്ണര്‍ 2049 )

“അദ്ദേഹത്തോട് പ്രണയം തോന്നിയിരുന്നു” ; നടി ശ്യാമിലി വ്യക്തമാക്കുന്നു

 

 

SHARE