CinemaFilm ArticlesGeneralIndian CinemaInternationalKeralaLatest NewsNEWSOscar

ഓസ്കറില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു

ന്യൂ​ഡ​ല്‍​ഹി: ഓസ്കര്‍ പുരസ്കാരത്തിനുള്ള പട്ടികയില്‍ നിന്നും ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ന്യൂട്ടണ്‍ പുറത്തായി.രാജ്കുമാര്‍ റാവു അഭിനയിച്ച ചിത്രം മി​ക​ച്ച വി​ദേ​ശ​ഭാ​ഷ ചി​ത്ര​ത്തി​നു​ള്ള വിഭാഗത്തിലാണ് മത്സരിച്ചത്. ഓ​സ്ക​ര്‍ പു​റ​ത്തു​വി​ട്ട അ​ന്തി​മ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ക്കാ​ന്‍ ചി​ത്ര​ത്തി​ന് സാ​ധി​ച്ചി​ല്ല. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് പുറത്ത് വിട്ട ഒമ്പത് ചിത്രങ്ങളുടെ അന്തിമ പട്ടികയിലും, ചിത്രത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അ​മി​ത് മു​സ​ര്‍​ക്ക​ര്‍ സം​വി​ധാ​നം ചെ​യ്ത ചിത്രമായിരുന്നു ന്യൂട്ടണ്‍. പ​ങ്ക​ജ് ത്രി​പാ​ഠി, ര​ഘു​ബി​ര്‍ യാ​ദ​വ്, അ​ഞ്ജ​ലി പാ​ട്ടി​ല്‍, സ​ഞ്ജ​യ് മി​ശ്ര എ​ന്നി​വ​രാ​ണു മറ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചിക്കു​ന്ന​ത്.
എ ​ഫ​ണ്ടാ​സ്റ്റി​ക് വു​മ​ണ്‍ (​ചി​ലി), ഇ​ന്‍ ദ ​ഫേ​ഡ് (​ജ​ര്‍​മ​നി), ഓ​ണ്‍ ബോ​ഡി ആ​ന്‍​ഡ് സോ​ള്‍ (​ഹം​ഗ​റി)’ ഫോ​ക്സ്ട്രോ​ട്ട് (​ഇ​സ്ര​യേ​ല്‍), ദ ​ഇ​ന്‍​സ​ള്‍​ട്ട് (​ലെ​ബ​നോ​ന്‍), ല​വ് ലെ​സ് (​റ​ഷ്യ), ഫെ​ല​സൈ​റ്റ്(​സെ​ന​ഗ​ല്‍), ദ ​വൂ​ന്‍​ഡ് (​ദ​ക്ഷി​ണാ​ഫ്രി​ക്ക), ദ ​സ്ക്വ​യ​ര്‍(​സ്വീ​ഡ​ന്‍) എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് അ​ന്തി​മ പ​ട്ടി​ക​യി​ലു​ള്ള​ത്. അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ചി​ലാ​ണ് ഓ​സ്ക​ര്‍ പു​ര​സ്കാ​ര​ച്ച​ട​ങ്ങ് നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button