CinemaGeneralLatest NewsMollywoodNEWSWOODs

ചെപ്പടി വിദ്യകള്‍ കാട്ടി മയക്കിയ കുട്ടിച്ചാത്തന്‍ ഇനി വക്കീല്‍വേഷത്തില്‍..!

മലയാള സിനിമ ചരിത്രത്തില്‍ എഴുതപ്പെട്ട ചിത്രമാണ് മൈഡിയര്‍ കുട്ടിച്ചാത്തന്‍. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ ഈ ചിത്രത്തെ കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ആസ്വദിച്ചു. സാങ്കേതിക തികവ് അത്രമേല്‍ ഇല്ലായിരുന്ന 1984ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ചെപ്പടി വിദ്യകള്‍ കാട്ടി അത്ഭുതപ്പെടുത്തുകയും കടവാവലായി അവസാനം പറന്നു പോകുകയും ചെയ്ത നമ്മുടെ കുട്ടിച്ചാത്തനെ ആരാധകര്‍ അത്രവേഗം മറക്കില്ല. എന്നാല്‍ സിനിമയിറങ്ങി മുപ്പത്തി മൂന്ന് വര്‍ഷം കഴിയുമ്പോള്‍ നമ്മുടെ കുട്ടിച്ചാത്തന്‍ എവിടെയാണെന്ന് അറിയാമോ?

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സേതുമാധവന്‍ സംവിധാനം ചെയ്ത ഒപ്പോളിലൂടെ മലയാള സിനിമയിലെത്തിയ രാമനാഥനാണ് കുട്ടിച്ചാത്തനെ അവതരിപ്പിച്ചത്. ഒപ്പോളിലൂടെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും അന്ന് അദ്ദേഹം കരസ്ഥമാക്കി. തുടര്‍ന്ന് മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡും രാമനാഥനു ലഭിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കളിയില്‍ അല്‍പം കാര്യത്തിലൂടെ സിനിമയില്‍ നിന്നും പിന്‍വാങ്ങിയ രാമനാഥന്‍ ഇപ്പോള്‍ വക്കീലാണ്. എറണാകുളത്തെ ഹൈക്കോടതിയില്‍ അഡ്വ. എംഡി രാമനാഥനായി അദ്ദേഹമുണ്ട്. സിനിമയുടെ തിരക്കുകള്‍ ഇല്ലാതെ ശാന്തമായ ജീവിതം ആസ്വദിക്കുകയാണ് ഇപ്പോള്‍.

 

shortlink

Related Articles

Post Your Comments


Back to top button