അതീവ ഗ്ലാമറസായി മോഡേണ്‍ സില്‍ക്ക് സ്മിത; ചിത്രങ്ങള്‍ കാണാം

മോഡേണ്‍ സില്‍ക്ക് സ്മിത എന്ന് വിളിപ്പേരുള്ള ചന്ദ്രിക രവി തെന്നിന്ത്യന്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നു. ബോളിവുഡില്‍ അവസരം ലഭിച്ചിട്ടും അത് നിഷേധിച്ചാണ് താരം കോളിവുഡില്‍ ചുവടുറപ്പിക്കാനെത്തുന്നത്.

ഒരു തമിഴ് മലയാളി ആയതു കൊണ്ട് തെന്നിന്ത്യയില്‍ തുടക്കം കുറിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ഓസ്ട്രേലിയയില്‍ പഠിച്ച് വളര്‍ന്ന ചന്ദ്രിക രവി പറഞ്ഞു. മിസ് മാക്സിം ഇന്ത്യ ഫസ്റ്റ് റണ്ണറപ്പും മിസ് വേള്‍ഡ് ഓസ്ട്രേലിയ, മിസ് ഇന്ത്യ ഓസ്ട്രേലിയ എന്നീ മത്സരങ്ങളില്‍ ഫൈനലിസ്റ്റുമായ ചന്ദ്രിക മോഡല്‍ രംഗത്തായിരുന്നു ശ്രദ്ധ പതിപിച്ചിരുന്നത്.

അറയില്‍ മുരട്ട് കുത്ത്, രാജ് ബാബു സംവിധാനം ചെയ്യുന്ന സെയ്, ഇരുട്ട് എന്നീ രണ്ടു ചിത്രങ്ങളാണ് ചന്ദ്രികയുടെതായി പുറത്തിറങ്ങുന്നത്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ജനിച്ച ചന്ദ്രികയ്ക്ക് മോഡേണ്‍ സില്‍ക്ക് സ്മിത, ഇന്ത്യന്‍ ആഞ്ജലീന ജോളി എന്നിങ്ങനെയുള്ള വിശേഷണങ്ങളും ആരാധകര്‍ നല്‍കിയിട്ടുണ്ട്.

SHARE