CinemaGeneralMollywoodNEWSWOODs

ഫോണ്‍ തകര്‍ന്ന വിവരം അറിയിച്ച സംവിധായകന് കിടിലന്‍ മറുപടിയുമായി ഷാന്‍ റഹ്മാന്‍

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തന്റെ ഫോണ്‍ തകര്‍ന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘ബൈക്ക് ഓടിക്കുമ്പോൾ ഫോൺ കീശയിൽ നിന്നും തെറിച്ചു ഹൈവേയിൽ വീണാൽ, അതിന്റെ മുകളിലൂടെ പുറകേ വരുന്ന പാണ്ടിലോറിയും, കാറും പിന്നെ ഏതാണ്ടൊക്കെയോ വണ്ടികളും കേറി ഇറങ്ങുമെന്നും , ഫോൺ ഏതാണ്ട് ഈ പരുവത്തിൽ ആവും എന്നും ഇപ്പൊ മനസ്സിലായി…’ എന്നാണ് മിഥുൻ കുറിച്ചത്.

ഇതിന് ഷാന്‍ നല്‍കിയ മറുപടി ”നന്നായി ഇനി നീ ബാക്ക്ഗ്രൗണ്ട് സ്കോർ എന്തായി എന്നു ചോദിച്ച് വിളിക്കില്ലല്ലോ” എന്നായിരുന്നു. പ്രഭാകരാ… എന്നു വിളിച്ച് മിഥുൻ ഇതിനു മറുപടിയും നൽകി.

ആടൊരു ഭീകരജീവിയെന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കുകയാണ് മിഥുന്‍. ജയസൂര്യയും കൂട്ടരും ആടുമായി ക്രിസ്തുമസ് റിലീസായി എത്തും

shortlink

Related Articles

Post Your Comments


Back to top button