CinemaIndian CinemaKollywoodLatest NewsMovie GossipsNew ReleaseNow Showing

മെർസലിനെ രൂക്ഷമായി വിമർശിച്ച് ഗായകൻ ശ്രീനിവാസ്

ജി എസ് ടി ,മെയ്ക്ക് ഇന്ത്യ തുടങ്ങിയവയെ പരിഹസിക്കുന്ന ചിത്രം എന്ന പേരിൽ ഏറെ വിവാദമായ ചിത്രമാണ് മെർസൽ.ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില ബി ജെ പി നേതാക്കൾ രംഗത്ത് വന്നതും അതിനെ എതിർത്ത് നിരവധി ചലച്ചിത്ര താരങ്ങൾ രംഗത്ത് വന്നതുമടക്കം ചൂടുള്ള ചർച്ചയ്ക്ക് വിധേയമായ ചിത്രമാണ് മെർസൽ.ഇപ്പോള്‍ മെര്‍സല്‍ വെറും മസാല പടം മാത്രമാണെന്ന അഭിപ്രായവുമായി വന്നിരിക്കുകയാണ് ഗായകന്‍ ശ്രീനിവാസ്. ഫെയ്‌സ്ബുക്ക്‌ പേജിലൂടെയാണ് മെര്‍സല്‍ കണ്ടതിന് ശേഷം തന്റെ അഭിപ്രായം ശ്രീനിവാസ് പങ്കുവെച്ചത്.

“മനുഷ്യന്റെ യുക്തിയെ പടിയ്ക്ക് പുറത്ത് നിര്‍ത്തുന്ന വെറും മസാല പടമാണ് മെര്‍സല്‍.മെര്‍സല്‍ വൈദ്യശാസ്ത്രത്തിന്റെ വാണിജ്യവത്ക്കരണത്തെക്കുറിച്ച് ചില സാധുതയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് ശരിതന്നെ. പക്ഷെ എല്ലാ മേഖലയിലും അഴിമതി സര്‍വസാധാരണമായിക്കൊണ്ടിരിക്കുമ്പോള്‍ ഒരു തൊഴില്‍ മേഖലയെ മാത്രം കേന്ദ്രീകരിച്ച് കുറ്റപ്പെടുത്തിയത് അനീതിയാണ്. ജനനവും മരണവും കൈകാര്യം ചെയ്യുന്നതുകൊണ്ട്തന്നെ ഡോക്ടര്‍മാരെ സാധാരണ മനുഷ്യരിലും മീതെ ദൈവദൂതരായാണ് നമ്മള്‍ കാണുന്നത് ഒരുപക്ഷെ അതുകൊണ്ടായിരിക്കാം.കാശുള്ളവര്‍ക്ക് അവര്‍ ചിലവാക്കുന്നതിനു ന്യായീകരണമുണ്ട്. അവര്‍ നികുതി അടയ്ക്കന്നുണ്ട് എന്നത് തന്നെ. അതുകൊണ്ടു തന്നെ അത്യാഡംബര കാറുകളും മാളികകളും അവര്‍ക്ക് സ്വന്തമാക്കാം. അവര്‍ ചിന്തിക്കുന്നത് ശരിയാണ് അവര്‍ നികുതി അടയ്ക്കുന്നുണ്ടല്ലോ. എന്നാല്‍ നമ്മളില്‍ എത്ര ആളുകള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റുംഞാന്‍ എന്നെയും കൂടി ചേര്‍ത്താണ് പറയുന്നത്,നമ്മുടെ മന:സാക്ഷി അതിനനുവദിക്കുമോ? ദാരിദ്ര്യരേഖ വളരെ ഉയര്‍ന്ന, സാധാരണ ജനങ്ങള്‍ വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ഒരു രാജ്യത്ത് പണക്കാര്‍ക്ക് വലിയ കര്‍ത്തവ്യങ്ങളുണ്ട്. കുറഞ്ഞത് ഒരു സാമൂഹിക അവബോധമെങ്കിലും.ഇവിടുത്തെ യുവത്വത്തിലാണ് എന്റെ പ്രതീക്ഷ ജാതി-മത-നിറ വിവേചനകള്‍ക്കെതിരായി, അഴിമതിക്കെതിരായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന യുവജനതയെ നമ്മുടെ രാജ്യത്തിന് ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.” ശ്രീനിവാസ് പറയുന്നു

shortlink

Related Articles

Post Your Comments


Back to top button