ആള് ഇത്തിരി പിശകാണ്’ ; മമ്മൂട്ടിയുടെ ‘മാസ്റ്റര്‍പീസ്‌’ ടീസര്‍ തരംഗമാകുന്നു.

മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘മാസ്റ്റര്‍പീസ്‌’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ്. റിലീസായി 12 മണിക്കൂറില്‍ 6 ലക്ഷം വ്യൂസും കടന്ന്  40,000ത്തിലേറെ ലൈക്കും സ്വന്തമാക്കി മമ്മൂട്ടിയുടെ തന്നെ ‘ഗ്രേറ്റ്‌ ഫാദര്‍’ എന്ന ചിത്രത്തിന്റെ ലൈഫ്ടൈം ലൈക്സും തകര്‍ത്താണ് ‘മാസ്റ്റര്‍പീസ്‌’ ചരിത്രമാകുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായാണ് ആദ്യ ടീസറില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ആരാധകരെ നിരാശരാക്കാത്ത രീതിയിലുള്ള രംഗങ്ങളാണ് 44 സെക്കണ്ട് ദൈര്‍ഖ്യമുള്ള ടീസറില്‍ ഉള്ളത്. ‘ആള് ഇത്തിരി പിശകാണ്.’ എന്ന മുകേഷിന്റെ ഡയലോഗും മമ്മൂട്ടിയുടെ രംഗങ്ങളും പ്രേക്ഷരില്‍ രോമാഞ്ചാമുണ്ടാക്കും വിധമാണ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. ആദ്യ മണിക്കൂറില്‍ തന്നെ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യൂട്യൂബില്‍ നമ്പര്‍ 1 ട്രെന്റിങ്ങില്‍ തുടരുകയാണ്.
കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളെജിലേക്ക് അതിലേറെ കുഴപ്പക്കാരനായ അധ്യാപകന്‍ എത്തുപോഴുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ആക്ഷനും സംഗീതത്തിനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവ് ആണ്. ‘പുലി മുരുകന്‍’ എന്ന ചിത്രത്തിന് ശേഷം ഉദയ് കൃഷണ തിരക്കഥ ഒരുക്കുന്നു. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി. എച്ച് മുഹമ്മദ്‌ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടീസര്‍ കാണാം 

SHARE