മണിക്കൂറിന് ലക്ഷങ്ങൾ; സായിപല്ലവിയുടെ ഡിമാൻഡ് കേട്ട് അമ്പരന്ന് ആരാധകർ

sai pallvi

ളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയുടെ സ്വന്തം നായികയായി മാറിയ താരമാണ് സായി പല്ലവി.സിനിമയിൽ തിരക്കേറിയ നായികയായ സായി അടുത്തിടെ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.

സിനിമയിൽ തിരക്കേറിയതോടെ നായികയുടെ സ്വഭാവത്തിലും ചില മാറ്റങ്ങൾ വന്നു എന്നാണ് ആരാധകർ പറയുന്നത്.കാരണം മറ്റൊന്നുമല്ല ചിത്രങ്ങൾ വിജയിച്ചതോടെ താരം പ്രതിഫലം അമ്പത് ലക്ഷം രൂപയാക്കി എന്നതാണ്.നിലവിൽ ഒരു ചിത്രത്തിനായി സായി പല്ലവിയുടെ പുതിയ പ്രതിഫലം 1.5 കോടിയാണെന്നാണ് റിപ്പോർട്ട്.ഐറ്റം ഡാൻസ്, മേനി പ്രദർശനം ഇവയൊന്നും കഥാപാത്രങ്ങളില്‍ പാടില്ലെന്ന കർശന നിർദേശവും നടിയുടേതായി ഉണ്ട്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും പ്രൊഫഷനലാണ് നടി.

Read also:എന്നോട് അരക്കെട്ട് ഇളക്കാന്‍ പറയാതെ നല്ല കഥാപാത്രങ്ങൾ തരൂ ; ആന്‍ഡ്രിയ പ്രതികരിക്കുന്നു

ഈയിടെ ഒരു പൊതുചടങ്ങിൽ അതിഥിയായി എത്തിയാൽ വലിയ തുക നൽകാമെന്ന് പറഞ്ഞെങ്കിലും സായി അതിന് തയ്യാറായില്ല. എൻആർഐ കുടുംബമാണ് നടിയെ പരിപാടിക്കായി ക്ഷണിക്കാൻ എത്തിയത്. ഒരുമണിക്കൂര്‍ പരിപാടിക്കായി 13 ലക്ഷം പ്രതിഫലമായി നൽകാമെന്നും പറഞ്ഞു. എന്നാൽ ഇത്തരംപരിപാടികൾ തനിക്ക് ആവശ്യമില്ലെന്നായിരുന്നു നടിയുടെ പ്രതികരണം.

SHARE