കനിഹയുടെ അപ്രതീക്ഷിതമായ ചോദ്യം ബാബു ആന്റണിയെ ഞെട്ടിച്ചു!

എംടി-ഹരിഹരന്‍ ടീമിന്റെ പഴശ്ശി രാജ വലിയ താരനിര കൊണ്ട് സമ്പന്നമായിരുന്നു. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശരത് കുമാര്‍ ഉള്‍പ്പടെ ഒട്ടേറെപ്പേരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിനു വേണ്ടി ആയോധമുറകള്‍ പരിശീലിച്ചു കൊണ്ടാണ് എല്ലാവരും സംഘം ചേര്‍ന്നത്.

പഴശ്ശി രാജയില്‍ നായികയായി അഭിനയിച്ച കനിഹ ഒരു പ്രോഗ്രാമിനിടെ നടന്‍ ബാബു ആന്റണിയെ കണ്ടുമുട്ടിയപ്പോള്‍, അദ്ദേഹത്തോട് ആദ്യം ചോദിച്ചത് എന്ത് കൊണ്ടാണ് താങ്കള്‍ പഴശ്ശി രാജയില്‍ ഇല്ലാതെ പോയതെന്നാണ്?. ഒരു യോദ്ധാവിന്റെ ശരീരഭാഷയുള്ള ബാബു അന്റണിക്ക് പഴശ്ശി രാജയിലെ ഏതെങ്കിലും ഒരു കഥാപാത്രം മികച്ചതാക്കാം കഴിയുമായിരുന്നു എന്ന ചിന്തയില്‍ നിന്നാകാം കനിഹ അത്തരമൊരു ചോദ്യം ബാബു അന്റണിയോട് ചോദിച്ചത്.

പഴശ്ശി രാജയില്‍ തനിക്ക് ഇണങ്ങുന്നതായ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും, നിര്‍ഭാഗ്യവശാല്‍ തനിക്കു അങ്ങനെയൊരു അവസരം ലഭിക്കാതെ പോയെന്നും ബാബു ആന്റണി ഒരു ടിവി ചാനലിലെ അഭിമുഖത്തിനിടെ വ്യക്തമാക്കി. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയില്‍ വൈശാലിയുടെ പിതാവായി വേഷമിട്ടത് ബാബു ആന്റണി ആയിരുന്നു.

SHARE