കങ്കണയുടെ പ്രിയ പൃഥ്വിരാജ്

ഹിന്ദി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് കങ്കണ. മറ്റ് അഭിനേത്രികളില്‍ നിന്ന് വ്യത്യസ്തമായി അഭിനയ പ്രാധാന്യമുള്ള വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അവര്‍ ദേശിയ അവാര്‍ഡ് ജേതാവ് കൂടിയാണ്. ക്വീന്‍, തനു വെഡ്സ് മനു റിട്ടേണ്‍സ് തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ അവര്‍ ഫാഷനിലെ അഭിനയത്തിന് രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.

കങ്കണയും സഹോദരി പുത്രന്‍ പൃഥ്വിരാജുമൊത്തുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരെ ആകര്‍ഷിച്ചിരിക്കുന്നത്. നടിയുടെ സഹോദരി രംഗോലി കഴിഞ്ഞ നവംബറില്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം കൊടുത്തിരുന്നു.

കങ്കണ നാലുമാസം പ്രായമുള്ള കുട്ടിയെ ഉമ്മ വയ്ക്കുന്ന ചിത്രം ഇന്നലെ രംഗോലി ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. നടിയുടെ കയ്യില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന പൃഥ്വിരാജ് പൊടുന്നനെ സോഷ്യല്‍ മീഡിയയിലെ താരമായി.

SHARE