ഗായകനായി ഇന്നസെന്റ് ചാലക്കുടി എം പിയുടെ വേറിട്ട മുഖം കാണാം

നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റിയ വ്യക്തിയാണ് ഇന്നസെന്റ് സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്.ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌ തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് കൂടിയാണ്‌ ഇന്നസെന്റ്. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.കാൻസറിനെ പോലും മനോവീര്യം കൊണ്ട് പൊരുതിജയിച്ച വ്യക്തിയാണ് അദ്ദേഹം .ഒരു നടനെക്കാൾ ഉപരി ഒരു നല്ല ഗായകൻ കൂടിയാണ് ഇന്നസെന്റ്.ഇന്നസെന്റ് പാടിയ ഒരു ഗാനം ആസ്വദിക്കാം.

SHARE