BollywoodLatest News

‘ക​രിഷ്മയെ സ്റ്റാ​റാ​ക്കു​ന്ന​ത് ഞാ​നാ​ണെന്ന് പലരോടും പറഞ്ഞിരുന്നു’:ജൂ​ഹി ചൗ​ള​

ലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഹരികൃഷ്ണൻസ്.രണ്ട് നായകന്മാർ ഒരു നായിക ആ ചിത്രത്തിന്റെ ഹൈലൈറ് ആയിരുന്നു.ചിത്രത്തിലെ നായികയെ ആരും അത്രവേഗം മറക്കില്ല.ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിനിന്ന ജൂ​ഹി ചൗ​ള​ എന്ന നായിക വീണ്ടും സിനിമാ രംഗത്തേക്ക് കടക്കുകയാണ്.

അഭിനയരംഗത്ത് കത്തി നിൽക്കുന്ന സമയത്ത് ചില ചിത്രങ്ങൾ ജൂഹിക്ക് നഷ്ടമായി.അതിനെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ. ആ ​ചി​ത്ര​ങ്ങ​ൾ എ​ന്നെ തേ​ടി വ​രു​ന്നത് എ​ന്‍റെ ക​രി​യ​റി​ന്‍റെ ഏ​റ്റ​വും തി​ര​ക്കു​ള്ള സ​മ​യ​ത്താ​ണ്. ദാ​ർ, ഹം ​ഹെ​യ് ര​ഹി പ്യാ​ർ കെ ​തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ആ ​സ​മ​യ​ത്താ​യി​രു​ന്നു. ഈ ​ചി​ത്ര​ങ്ങ​ളു​ടെ നേ​ട്ടം ത​ന്നെ വ​ലു​താ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ചെ​യ്യാ​തെ പോ​യ സി​നി​മ​ക​ളെ​ക്കു​റി​ച്ചു ഞാ​ൻ ഓ​ർ​മി​ക്കാ​റി​ല്ല.

എ​ന്‍റെ സി​നി​മ​ക​ളും ക​ഥാ​പാ​ത്ര​വും ശ്ര​ദ്ധി​ക്ക​പ്പെ​ടു​മ്പോൾ, അ​തു പ്രേ​ക്ഷ​ക​ർ അം​ഗീ​ക​രി​ക്കു​മ്പോൾ ഞാ​ൻ എ​ന്താ​ണു ചെ​യ്ത​തെ​ന്നോ​ർ​ത്ത് പ​ല​പ്പോ​ഴും അ​ത്ഭു​ത​പ്പെ​ട്ടി​ട്ടു​ണ്ട്. പി​ന്നെ ചെ​യ്യാ​തെ പോ​യ ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ക്കുമ്പോൾ ഞാ​ൻ ത​മാ​ശ​യ്ക്കു പ​റ​യാ​റു​ണ്ട്, ക​രി​ഷ്മ ക​പൂ​റി​നെ സ്റ്റാ​റാ​ക്കു​ന്ന​ത് ഞാ​നാ​ണ് എ​ന്ന്. ആ ​ചി​ത്ര​ങ്ങ​ൾ എ​ന്നി​ൽ നി​ന്നും ക​രി​ഷ്മ​യി​ലേ​ക്കെ​ത്തി​യ​പ്പോ​ൾ അ​ത് അ​വ​ർ​ക്കും വ​ലി​യ വി​ജ​യ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. ന​മു​ക്ക് ഒ​രു താ​ര​പ​ദ​വി കി​ട്ടു​മ്പോൾ ന​മ്മ​ൾ അ​തി​നെ നി​ല​നി​ർ​ത്തു​ക​യും വീ​ണ്ടും പ്ര​യ​ത്നി​ക്കു​ക​യും വേ​ണം. ആ ​പാ​ത​യി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ച്ച​തെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button