adipoli dialogues

“FBയിലും വാട്ട്സപ്പിലും എപ്പോഴും തലകുനിച്ചിരിക്കുന്ന നമ്മൾ ഇതെങ്കിലും ചെയ്യണം” ജയസൂര്യ പറയുന്നു.

നടന്‍ ജയസൂര്യ ഇപ്പോഴത്തെ ചുട്ടുപൊള്ളുന്ന ചൂടിനെ കുറിച്ചും പ്രകൃതി സ്നേഹത്തെ കുറിച്ചും സ്നേഹത്തോടെ നമ്മോട് പങ്കുവയ്ക്കുകയാണ്. ഹാസ്യാത്മകമായ രീതിയിലും വളരെ ലഘുവായിട്ടുമാണ് ജയസൂര്യ ഈ മൂല്യമുള്ള വിഷയത്തെ അവതരിപ്പിക്കുന്നത്. അത് വായിക്കുന്നവരെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും എന്നത് തീര്‍ച്ചയാണ്. ജയസൂര്യയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം.
ചേട്ടാ…. എന്തൊരു ഹോട്ടാ!!!!

ഇടി ഷൂട്ടിങ്ങ് കഴിഞ്ഞ് എറണാകുളത്ത് ലാൻഡ്‌ ചെയ്ത് ഫ്ലൈറ്റിന്റെ സ്റ്റെപ് ഇറങ്ങുമ്പോ എന്റെ പുറകിൽ നിന്ന് ഒരു സുന്ദരിയായ കുട്ടി പറയാ, ‘ചേട്ടാ .. എന്തൊരു ഹോട്ടാ…’
എന്റെ മനസിൽ ഉം…ഞാൻ sunglass വച്ച് കുട്ടി കണ്ടിട്ടില്ലല്ലോ ?? ഇതിലും ഹോട്ടാ!!!!
അങ്ങനെ ഉള്ളിൽ അഹങ്കരിച്ച്‌ തിരിഞ്ഞ് നോക്കിയപ്പോ ആ കുട്ടി തല വഴി ചുരിധാറിന്റെ ഷോൾ എടുത്തിട്ട് കൊണ്ട് തന്റെ ഭർത്താവിനോട് പറയാ… നമുക്ക് വേഗം തിരിച്ചു പോവാം, ഈ ചൂട് സഹിക്കാൻ വയ്യ..
അങ്ങനെ ഞാൻ ഒരു നിമിഷം ‘ശശി’ കുമാരൻ ആയി.
സത്യമാണ് ട്ടോ!! എല്ലാ കാര്യങ്ങളും നമ്മുടെ കൈ വിട്ടു പോയികൊണ്ടിരിക്കാണ്.
വേറൊന്നും അല്ല, ഒടുക്കത്തെ ചൂട്!!!
ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ.
എനിക്ക് തോന്നുന്നു ഇങ്ങനെ പോയാ നമ്മുടെ ജോലി എല്ലാം രാത്രിയിലേക്ക്‌ മാറ്റി രാവിലെ കിടന്നുറങ്ങേണ്ടി വരുംന്ന്.
ഈ വെയിലത്ത്‌ പണിയെടുക്കണ പാവം കൺസ്ട്രക്ഷൻക്കാരുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ…
സിനിമാക്കാരും അതേ അവസ്ഥയിൽ തന്നെയാണ്..
ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിൽ ചെന്ന് കേറുമ്പോൾ മക്കൾ പറയുന്നത്, അയ്യോ അച്ഛൻ ഇല്ല… ഷൂട്ടിംഗ് ന് പോയെക്കാന്നാ!!!
മക്കളേ ഇത് ഞാനാടാ എന്ന് പറഞ്ഞിട്ട് പോലും വിശ്വസിക്കുന്നില്ല!!
അമ്മാതിരി കളർ ആയിപ്പോയി..
സർക്കാരിന് എന്തെങ്കിലും ചെയ്യാൻ പറ്റുന്ന കാര്യമായിരുന്നെങ്കിൽ നമുക്ക്‌ ഹർത്താൽ ആഘോഷിച്ചു മരിക്കായിരുന്നു..
ഇതിപ്പോ ആർക്കും അതിനും പറ്റാത്ത അവസ്ഥയായി..
ഇനിപ്പോ ഒന്നും നോക്കണ്ട. ജാഡകൾ ഒക്കെ മാറ്റി വച്ച് എണീറ്റ്‌ അടുക്കളേ ചെന്ന് എന്തിന്റെയെങ്കിലും ഒക്കെ വിത്തോ, കുരുവോ , അതും അല്ലെങ്കിൽ നഴ്സറിയിൽ ചെന്ന് ഏതെങ്കിലും ഒക്കെ തൈ മേടിച്ച് വേഗം നട്ടോ!!!

അല്ലെങ്കിൽ സന്തോഷ്‌ പണ്ഡിറ്റ് പറയുന്ന പോലെ, “പണി പാാാളും …..”

തമാശയല്ലാട്ടോ!!! ഒരു രക്ഷ ഇല്ല.. കൊച്ചിലാണെങ്കിൽ ഇപ്പൊ കുടി വെള്ളോം ഇല്ല. ഇടക്കിടെ മാമൻ ദുബായിന്ന് വരുന്ന പോലെ ആണ്ടിലും കൊല്ലത്തിലും ഒന്ന് വന്നു പോവും..
വരുന്നതാണെങ്കിൽ നാരങ്ങാ പിഴിഞ്ഞ് ഉപ്പിടാതെ തന്നെ ആ വെള്ളം കുടിക്കേം ചെയ്യാം..
അങ്ങനെ കാര്യങ്ങൾ മൊത്തം ഹാപ്പി സീനാണ്!!!
അത് കൊണ്ടാ പറയണേ!!!
ഞാൻ എന്തായാലും ഇറങ്ങി.. കൊറച്ചു വിത്തും പത്ത് ചെടീം വച്ചു…
ബുദ്ധിയുള്ള ആരോ പണ്ട് പറഞ്ഞിട്ടുണ്ട്,
“പ്രകൃതിയെ നമ്മൾ നശിപ്പിച്ചാൽ പ്രകൃതി നമ്മളേം നശിപ്പിക്കുമെന്ന് ”
അന്ന് നമുക്ക് ബുദ്ധി കൂടുതലായോണ്ട് അതിനു പുല്ലു വില കൽപ്പിച്ചില്ല..ആ പുല്ലിനു വരെ വിലയുണ്ടെന്ന് ഇപ്പൊ മനസിലായി.
ഇത് വേറെ ആർക്കും വേണ്ടിയല്ല.നമ്മുടെ കുടുംബത്തിന്റെ ആശ്വാസം നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് ചെയ്യണം. അടുത്ത ഒരു കോൾ വന്നാ മതി നമ്മൾ ഇത് മറക്കാൻ..
പ്ളീസ്‌, മറക്കരുത്… ഇന്ന് തന്നെ ചെയ്യണേ!!!! ഒരു തൈ എങ്കിലും…

NB : FBയിലും വാട്ട്സപ്പിലും എപ്പോഴും തലകുനിച്ചിരിക്കുന്ന നമ്മൾ ഇതെങ്കിലും ചെയ്താൽ ഭാവിയിൽ നമുക്ക് തലയുയർത്തി നിൽക്കാം.

shortlink

Related Articles

Post Your Comments


Back to top button