ഈ ദമ്പതികളുടെ ഫ്ലാറ്റിന്‍റെ വാടക എത്രയാണെന്നറിയാമോ?

അടുത്ത കാലത്ത് നമ്മള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിവാഹം ഏതാണെന്ന് ചോദിച്ചാല്‍ ആരും കണ്ണുമടച്ച് പറയും. വിരാട്ട് കോഹ്ലി- അനുഷ്ക ശര്‍മ വിവാഹം. കഴിഞ്ഞ ഡിസംബര്‍ 11ന് ഇറ്റലിയിലെ ഫ്ലോറന്‍സില്‍ വച്ച് വിവാഹിതരായ ഇരുവരും അടുത്തിടെ മുംബെയിലെ പുതിയ ഫ്ലാറ്റിലേക്ക് മാറിയിരുന്നു.

15 ലക്ഷം രൂപയാണ് ഫ്ലാറ്റിന്‍റെ മാസ വാടക. പത്ത് മാസത്തെ വാടക അഡ്വാന്‍സായി അടക്കുകയും വേണം. അങ്ങനെ ഒന്നര കോടി രൂപയാണ് കോഹ്ലി മുന്‍കൂറായി കൊടുത്തത്. എഗ്രിമെന്‍റ് എഴുതാനായി ഒരു ലക്ഷം രൂപ വേറെയും കൊടുത്തു. എല്ലാവിധ ആധുനിക സൌകര്യങ്ങളുമുള്ള ഫ്ലാറ്റ് മുപ്പത്തിനാലാമത്തെ നിലയിലാണ് ഉള്ളത്.

രണ്ടു വര്‍ഷത്തേക്കാണ് കരാര്‍ എഴുതിയിരിക്കുന്നത്. ഓരോ മാസത്തെയും സര്‍വിസ് ചാര്‍ജ് ഇതിനു പുറമെയാണ്. അത് ഏകദേശം 25,000 രൂപ വരും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് താരമാണ് വിരാട്ട് കോഹ്ലി. അനുഷ്കയാണെങ്കില്‍ ബോളിവുഡില്‍ ഏറെ തിരക്കുള്ള നടിയും. ഇരുവര്‍ക്കും പണത്തിന് പഞ്ഞമില്ലാത്തത് കൊണ്ട് ഇതൊന്നും അത്ര വലിയ ചെലവല്ല എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

SHARE