GeneralKollywoodLatest NewsNEWSWOODs

അജിത്ത് ആരാധകൻ വിജയ് ചിത്രത്തിന്റെ പോസ്റ്റർ നശിപ്പിച്ചു, സംഘർഷം : മാപ്പ് പറഞ്ഞ് ആരാധകൻ

പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞതിനും എബിനേഷിനെതിരെ കേസെടുത്തിരുന്നു

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളാണ് അജിത്തും വിജയും. ഇവരുടെ ആരാധകർ പലപ്പോഴും എതിരാളികളെപോലെ പെരുമാറാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. വിജയ് ചിത്രം ‘ ഗില്ലി ‘ വീണ്ടും റിലീസ് ചെയ്യുകയും രണ്ടാം വാരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ അജിത്തിൻ്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മെയ് 1 ന് അദ്ദേഹത്തിൻ്റെ ‘ധീന’ എന്ന ചിത്രം തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു.

‘ധീന’യുടെ പ്രദർശനത്തിന് ശേഷം അതേ തിയറ്ററിൽ പ്രദർശിപ്പിച്ച ‘ഗില്ലി’ യുടെ ബാനർ അജിത്ത് ആരാധകൻ വലിച്ചുകീറി. ഇതിന് പിന്നാലെ ആരാധകർ തമ്മിൽ സംഘർഷമുണ്ടായി. എബിനേഷ് എന്ന ആരാധകനെതിരെ വിജയ് ആരാധകർ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

read also: എന്തൊരു അഹന്തയാണ് രഞ്ജിനി നിനക്ക്: വിമർശനവുമായി ഫിറോസ്

പൊതുമുതൽ നശിപ്പിച്ചതിനും പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞതിനും എബിനേഷിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ വിജയ്‌യോടും ആരാധകരോടും തൻ്റെ പ്രവൃത്തികൾക്ക് എബിനേഷ് ക്ഷമാപണം നടത്തി. എബിനേഷിൻ്റെ അപ്രതീക്ഷിതമായ പെരുമാറ്റം മൂലമുണ്ടായ അസ്വസ്ഥതകൾക്കിടയിലും തീയേറ്റർ മാനേജ്‌മെൻ്റ് ‘ഗില്ലി’യുടെ പോസ്റ്റർ മാറ്റി പുതിയത് സ്ഥാപിച്ച് മിനിറ്റുകൾക്കുള്ളിൽ പുനഃസ്ഥാപിച്ച് വിജയ് ആരാധകരെ ശാന്തരാക്കി.

shortlink

Related Articles

Post Your Comments


Back to top button