GeneralLatest NewsMollywoodNEWSWOODs

പ്രമുഖരെ തിരിച്ചറിയാൻ കഴിവുള്ള ഞങ്ങൾ വേറെ ലെവലാണ്, ഞങ്ങൾ മലയാളികളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല: ഹരീഷ് പേരടി

ശാസ്ത്രം തോൽക്കും.. പ്രമുഖർ ജയിക്കും

ട്രാഫിക് നിയമം തെറ്റിക്കുന്നവരെ പിടികൂടാനായി എ ഐ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. എന്നാൽ സാധാരണക്കാർക്ക് ഒരു നിയമവും വിഐപികൾക്ക് മറ്റൊരു നിയമവുമാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. നിയമം തെറ്റിക്കുന്ന പ്രമുഖരെ ഒഴിവാക്കും എന്ന സർക്കാർ നിലപാടിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ഞങ്ങൾ മലയാളികളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് ഹരീഷ് പറയുന്നു.

read also: നടി ആകാംക്ഷ ദുബെയുടെ മരണം; വൈറലായി താരത്തിന്റെ അവസാന വീഡിയോ

സോഷ്യൽ മീഡിയ പോസ്റ്റ്

AI ക്യാമറകൾ ശാസ്ത്രമാണ്…അതിൽ നിയമം തെറ്റിക്കുന്ന എല്ലാവരും പെടും..പക്ഷെ ഈ ക്യാമറകളെ വിലയിരുത്തുന്ന മുനുഷ്യന്റെ അടിമ ബുദ്ധി നിയമം തെറ്റിക്കുന്ന പ്രമുഖരെ ഒഴിവാക്കും…ശാസ്ത്രം തോൽക്കും..പ്രമുഖർ ജയിക്കും …പഠിക്കുന്ന കാലത്ത് ക്ലാസ്സ് കട്ട് ചെയ്യത് കോണോത്തിലെ രാഷ്ട്രിയം ചിലച്ച് കത്തിക്കും കഠാരകൾക്കും ഇടയിലൂടെ നടന്ന് പ്രമുഖനായി പോവാത്തതിൽ നിങ്ങൾക്ക് ഇപ്പോൾ ദുഖിക്കാം…ജനാധിപത്യം നിലനിർത്താൻ വേണ്ടി വായു ഗുളിക വാങ്ങാൻ വേണ്ടി പോകുന്ന നമ്മൾ തിരഞ്ഞെടുത്ത പ്രമുഖന് വഴിമാറി കൊടുക്കാം…വേഗതയുള്ള ഒരു ലോകത്തെ സ്വപ്നം കണ്ട് നമ്മുടെ വേഗത മാത്രമാണ് തെറ്റെന്ന് സ്വയം ഉറപ്പിച്ച് പിഴയടക്കാം..നമുക്ക് ഇഴഞ്ഞ് നിങ്ങാം..തിരക്കുകളിൽ സ്വയം പഴിച്ച് ഞെരിഞ്ഞ് അമരാം…എന്നിട്ട് ലോകത്തോട് ഉറക്കെ പറയാം ഞങ്ങൾ മലയാളികളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല…കാരണം ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള മനുഷ്യർ ഞങ്ങളാണ്..പ്രമുഖരെ തിരിച്ചറിയാൻ കഴിവുള്ള ഞങ്ങൾ വേറെ ലെവലാണ്..😄😄😄💪💪💪❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button