GeneralKollywoodLatest NewsNEWSWOODs

സംഗീത സംവിധായകൻ പ്രവീണ്‍ കുമാർ അന്തരിച്ചു

പ്രവീണിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

യുവ സംഗീത സംവിധായകൻ പ്രവീണ്‍ കുമാർ അന്തരിച്ചു. ചെന്നൈയില്‍ വച്ചാണ് അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു ഇരുപത്തിയെട്ടുകാരനായ പ്രവീണ്‍ കുമാർ.

read also:ഭക്ഷണം കഴിക്കാന്‍ ഉപ്പ് പോലും ഇല്ല, സിഗരറ്റ് കിട്ടാത്തത് അംഗീകരിക്കാൻ പറ്റില്ല: ബിഗ് ബോസിനെക്കുറിച്ച് ജാന്‍മണി

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രവീണിന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

2021-ല്‍ പുറത്തിറങ്ങിയ ‘മേതകു’, ‘രക്തൻ’, ‘കാക്കൻ’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രവീണ്‍ സംഗീതം നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button