ഓസ്കര് അവാര്‍ഡ് ചിത്രം പാരസൈറ്റിലൂടെ ശ്രദ്ധേയനായ നടന് ലീ സുന് ക്യുന്‍ കാറിനുള്ളിൽ മരിച്ച നിലയില്‍. സിയോളിലെ വര്‍യോങ് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് നാല്പത്തയെട്ടുകാരനായ ലീ സുന് ക്യുനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സൂചന. അടുത്തിടെ താരം മയക്കുമരുന്ന് കേസില്‍പ്പെട്ട് വിവാദത്തിലായിരുന്നു.
read also: രജനീകാന്തിന്റെ ഭാര്യയുടെ 6.2 കോടിയുടെ തട്ടിപ്പ് കേസ്, കോടതി വിധി ഇതാണ്
ആത്മഹത്യക്കുറിപ്പ് എഴുതിവച്ച് ഭര്‍ത്താവ് വീടുവിട്ടിറങ്ങി എന്ന് പറഞ്ഞു നടന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പാരസൈറ്റ് കൂടാതെ സ്ലീപ്, കോഫി പ്രിന്‍സ് ആന്‍ഡ് എ ഹാര്‍ഡ് ഡേ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
Post Your Comments