GeneralLatest News

രാഖി സാവന്തിന്റെ ഗർഭാശയ ട്യൂമർ ക്യാൻസറെന്ന് സംശയമെന്ന് ആദ്യ ഭർത്താവ്, അസുഖം ശുദ്ധതട്ടിപ്പെന്ന് രണ്ടാം ഭർത്താവ് ആദിൽ ഖാൻ

ഇന്നലെ ആരാധകരെ അമ്പരപ്പിക്കുന്ന വാർത്തയായിരുന്നു രാഖി സാവന്തിന് ഗുരുതരമായി ഹൃദ്രോഗ ബാധയുണ്ടായി ആശുപത്രിയിൽ ചികിത്സയിൽ എന്ന്. ജീവിതത്തിലെ എല്ലാം അനുഭവങ്ങളും സോഷ്യൽ മീഡിയയിലൂടെ തുറന്നുപറയാറുള്ള വ്യക്തിയാണ് റിയാലിറ്റി ഷോ താരവും നടിയുമായ രാഖി സാവന്ത് . ഇന്നലെ താരത്തെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇത് വെളിപ്പെടുത്തിയത് മുൻ ഭർത്താവ് തന്നെയായിരുന്നു.

ഇപ്പോഴിതാ രാഖിയുടെ ഗർഭ പാത്രത്തിൽ ട്യൂമർ ബാധിച്ചതായി മുൻ ഭർത്താവ് റിതേഷ് സിങ് ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ്. ട്യൂമർ ബാധിച്ച രാഖി മേയ് 14 മുതൽ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് റിതേഷ് പറഞ്ഞു. ആശുപത്രിക്കിടക്കയിലുള്ള രാഖിയുടെ ചിത്രങ്ങൾ ​സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഖിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ ഡോക്ടർമാർ രാഖിക്ക് ട്യൂമറുണ്ടെന്ന് സ്ഥിരീകരിച്ചതായും അർബുദമാണെന്ന് സംശയം പ്രകടിപ്പിച്ചതായും റിതേഷ് മാധ്യമങ്ങളോട് പറഞ്ഞു. വയറിനും നെഞ്ചിനും വേദനയുണ്ടായതിനെ തുടർന്നാണ് രാഖിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ​​

‘ആശുപത്രിയിലെത്തിച്ച ഉടൻ നിരവധി പരിശോധനകൾക്ക് വിധേയമാക്കി. അതിന്റെ ഫലം വരാനിരിക്കുകയാണ്. ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും അർബുദ​മാണോ എന്ന് സ്ഥിരീകരിക്കാൻ കാത്തിരിക്കുകയാണെന്നും റിതേഷ് കൂട്ടിച്ചേർത്തു. രാഖിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് ബുധനാഴ്ച റിതേഷ് അറിയിച്ചത്. രാഖി പറയുമ്പോൾ ആളുകൾ അത് തമാശയായാണ് എടുക്കാറുള്ളത്. എന്നാൽ ആശുപത്രിയിലുള്ള ഈ ചിത്രം സത്യമാണ്. അവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. അവരുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർഥിക്കണം. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’. -എന്നാണ്. റിതേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നത്.

അതേസമയം, രാഖിയുടെ അസുഖം ശുദ്ധ തട്ടിപ്പാണെന്നാണ് രണ്ടാംഭർത്താവ് ആദിൽ ഖാൻ ദുറാനി പറയുന്നത്. ജയിൽ ശിക്ഷ ഒഴിവാക്കാനുള്ള അടവാണിത്. ​ആഴ്ചകൾക്കുള്ളിൽ കീഴടങ്ങണമെന്നാണ് അവരോട് ആവ​ശ്യപ്പെട്ടിരിക്കുന്നത്. ആ തീയതി അടുത്തുവരികയാ​ണെന്നും ആദിൽ ആരോപിച്ചു. രാഖിയും ആദിലും തമ്മിലുള്ള ബന്ധം നാൾക്കുനാൾ വഷളായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞവർഷമാണ് ഇരുവരും വേർപിരിഞ്ഞത്. അതിനു ശേഷം രണ്ടുപേരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. ലൈംഗികതയുടെ അതിപ്രസരമുള്ള വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് രാഖിക്കെതിരെ ആദിൽ പരാതി നൽകിയിരുന്നു. ​രാഖിയുടെ ജാമ്യാപേക്ഷ തള്ളിയെന്നും ഉടൻ കീഴടങ്ങേണ്ടി വരുമെന്നും ആദിൽ അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button