CinemaLatest News

എ ആർ മുരു​ഗദോസ് ചിത്രം, ശിവകാർത്തികേയന് നായികയായെത്തുന്നത് യുവനടി മൃണാൾ ഠാക്കൂറോ?

സീതാരാമത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച മൃണാൽ ഠാക്കൂർ ഇന്ന് ഏറെ തിരക്കുള്ള നടിയായി മാറി

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രത്തിലെ നായിക കഥാപാത്രത്തിനായി മൃണാൾ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ. നടി മൃണാൾ തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. നടൻ ശിവകാർത്തികേയനും സംവിധായകൻ എആർ മുരുഗദോസും ആദ്യമായി സഹകരിക്കുന്ന ചിത്രമാണ് എസ്‌കെ 22 എന്ന് വിളിക്കപ്പെടുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം.

കോമഡി റോളുകളിൽ നിന്ന് പതിയെ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത് പടിപടിയായി വളർന്നുകൊണ്ടിരിക്കുന്ന താരമാണ് നടൻ ശിവകാർത്തികേയൻ. ചിത്രത്തിന് സംഗീതം പകരുക അനിരുദ്ധ് രവിചന്ദറാണ്. സീതാരാമത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച മൃണാൽ ഠാക്കൂർ ഇന്ന് ഏറെ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്. സീതാരാമത്തിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് നടി പ്രേക്ഷകരെ കീഴടക്കിയത്. മൃണാൾ തമിഴിൽ അരങ്ങേറ്റം കുറിക്കുമെന്ന അഭ്യൂഹങ്ങൾ ഏറെ നാളായി പ്രചരിച്ചിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൽ ശിവകാർത്തികേയന്റെ പ്രണയിനിയായിട്ടാണ് മൃണാൾ എത്തുക. ഒട്ടേറെ അഭിനയ സാധ്യതയുള്ള ചിത്രം കൂടിയായിരിക്കും ഇതെന്നാണ് സൂചന. അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മാവീരന്റെ വിജയത്തിന് ശേഷം, ശിവകാർത്തികേയന് താരമൂല്യം വർധിച്ചു. മൃണാളിന്റെയും ശിവകാർത്തികേയന്റെയും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോഴുള്ളത്.

 

shortlink

Related Articles

Post Your Comments


Back to top button