Uncategorized

രാമലീല’യുടെ സംവിധായകന്‍ ഇനി നായകനായി വെള്ളിത്തിരയില്‍

തിരുവനന്തപുരം: ദിലീപ് നായകനായി അഭിനയിച്ച ‘രാമലീല’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ അരുണ്‍ ഗോപി നായകനാകുന്നതായി വാര്‍ത്ത. ആദ്യ സംവിധാന സംരംഭത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ അരുണ്‍ ഗോപി മോഹന്‍ലാലിനെ നായകനാക്കി അടുത്ത പടം സംവിധാനം ചെയ്യുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഘട്ടത്തിലാണ് ‘രാമലീല’ റിലീസ് ആകുന്നതും വന്‍വിജയമായി മാറുന്നതും. മാധ്യമ പ്രവര്‍ത്തകനായ രതീഷ് രഘുനന്ദനാണ് അരുണ്‍ ഗോപി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരം. ക്രൈം ത്രില്ലര്‍ ആയിരിക്കും ഈ ചിത്രമെന്നും പറയുന്നു. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മ്മാതാവ്. കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വിട്ടിട്ടില്ല. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ആണ് ഇരുവരും സിനിമയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയത്. മറ്റ് താരങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബംഗളുരുവും കൊച്ചിയും ആയിരിക്കും പ്രധാന ലൊക്കേഷനുകള്‍.അടുത്ത വര്ഷം പകുതിയോടെ ചിത്രീകരണം തുടങ്ങും

shortlink

Related Articles

Post Your Comments


Back to top button