നായികയാകാന്‍ അഡ്ജസ്റ്റ്മെന്‍റുകള്‍ക്ക് വഴങ്ങണോ; മറുപടിയുമായി സീരിയല്‍ നടി

രേഖ

സിനിമയിലെ കാസ്റ്റിംഗ് കൗച്ചുകളെക്കുറിച്ചാണ് നമ്മള്‍ കേട്ടിട്ടുള്ളത്. സീരിയലില്‍ അങ്ങനെയൊരു അനുഭവം നേരിട്ടിട്ടുള്ളതായി ആരും തുറന്നു പറഞ്ഞിട്ടില്ല, അവസരത്തിനായി അണിയറപ്രവര്‍ത്തകരുടെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങി കൊടുക്കുന്ന കാസ്റ്റിംഗ് കൗച്ച് എന്ന സംഗതി ബോളിവുഡിലടക്കം ഇപ്പോഴും നിലനില്‍ക്കുന്നു എന്നാല്‍ സീരിയല്‍ രംഗത്ത് അത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. അതിനെക്കുറിച്ച് സീരിയല്‍ നടി രേഖ രതീഷ്‌ പറയുന്നതിങ്ങനെ

തന്റെ ഇതുവരെയുള്ള അനുഭവം കണക്കിലെടുക്കുകയാണെങ്കില്‍ പുതിയതായി സീരിയലിലേക്ക് എത്തുന്ന ഒരാള്‍ക്ക് കാര്യമായ വിഷമഘട്ടങ്ങളൊന്നും ഉണ്ടാവാറില്ല. നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ അവിടെ തിരഞ്ഞെടുക്കപ്പെടുക തന്നെ ചെയ്യും സിനിമയില്‍ കാസ്റ്റിംഗ് കൗച്ച്‌ ഉണ്ടാകാറുണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും തന്റെ അറിവില്‍ ഇതുവരെ സീരിയലുകളില്‍ അങ്ങനെ ഉള്ളതായി തോന്നിയിട്ടില്ല. അത്തരത്തില്‍ ചെകുത്താന്മാരായി ആരും തന്നെ മലയാളം സീരിയല്‍ രംഗത്ത് ഉണ്ടെന്ന് തോന്നുന്നില്ല രേഖ രതീഷ്‌ വ്യക്തമാക്കുന്നു.

കടപ്പാട് ; ടൈംസ് ഓഫ് ഇന്ത്യ

SHARE