CinemaFilm ArticlesGeneralNEWSWOODs

പ്രി​യ ആ​ന​ന്ദ് മൂ​ന്നു സിനിമക​ൾ വേ​ണ്ടെന്നു വച്ചത് എന്തിനെന്നറിയാം

തെന്നിന്ത്യന്‍ താരസുന്ദരി പ്രിയ ആനന്ദ് ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി മൂന്ന് ബിഗ്‌ ബജറ്റ് സിനിമകളാണ് വേണ്ടെന്ന് വച്ചത്. പ്രിഥ്വിരാജ് നായകനായ ‘എസ്രാ ‘എന്ന സിനിമയിലൂടെ മലയാളത്തില്‍ എത്തിയ നടി കൂടിയാണ് പ്രിയ ആനന്ദ്. നി​വി​ൻ പോ​ളി​ നാ​യ​ക​നാ​യി അഭിനയിക്കുന്ന റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കായംകുളം കൊച്ചുണ്ണിയിൽ അ​ഭി​ന​യി​ക്കാ​ൻ വേ​ണ്ടിയാണ് മൂ​ന്നു വമ്പന്‍ പ്രോ​ജ​ക്ടു​ക​ൾ താ​ൻ വേ​ണ്ട​ന്നുവ​ച്ചെ​ന്ന് പ്രി​യ ആ​ന​ന്ദ് പറഞ്ഞു. കായംകുളം കൊച്ചുണ്ണിയില്‍ നാ​യി​ക​യാ​യി ആദ്യം തീ​രു​മാ​നി​ച്ചത് അ​മ​ലാ പോ​ളിനെ ആയിരുന്നു. എന്നാല്‍ തി​ര​ക്കു​ക​ൾ കാ​ര​ണം ചി​ത്ര​ത്തി​ൽ നി​ന്നും അമല പോള്‍ പിന്മാറി​. അ​തി​നു ശേ​ഷ​മാ​ണ് പ്രി​യ ആ​ന​ന്ദി​നെ സെലക്റ്റ് ചെയ്യുന്നത്.ജാ​ന​കി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പ്രി​യ ആ​ന​ന്ദ് ചിത്രത്തില്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന സിനിമയില്‍ നായികയായി അമല പോളിനെ പ്രഖ്യാപിക്കുകയും പോസ്റ്റര്‍ സഹിതം പുറത്തിറക്കുകയും ചെയ്തിരുന്നു. കനത്ത മഴയെ തുടര്‍ന്നു ചിത്രീകരണം വൈകിയതും ഷെഡ്യൂള്‍ മാറ്റേണ്ടി വന്നതുമാണ് അമല പോള്‍ പിന്മാറാനുള്ള കാരണമായി അണിയറക്കാര്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button