നിതീഷ് ഭരദ്വാജിന്‍റെ ശ്രീകൃഷ്ണന്‍ വീണ്ടും

നിതീഷ് ഭരദ്വാജ് എന്ന നടനെ കൃഷ്ണനായി മാത്രമേ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയൂ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ‘മഹാഭാരതം’ സീരിയിലെ കൃഷ്ണ വേഷം ചെയ്ത നിതീഷ് ഭരദ്വാജിന്‍റെ മുഖം പ്രേക്ഷക മനസ്സില്‍ അത്രത്തോളം പതിഞ്ഞു കഴിഞ്ഞു. എംടി യുടെ ‘രണ്ടാമൂഴം’ ചലച്ചിത്രമാകുമ്പോള്‍ ആരാകും കൃഷ്ണ വേഷം അവതരിപ്പിക്കുക എന്ന ചര്‍ച്ച നടക്കുന്ന വേളയിലാണ് അന്‍പത്തിനാലുകാരനായ ആ പഴയ ശ്രീകൃഷ്ണന്‍ വീണ്ടും അവതരിച്ചത്. നാടകത്തില്‍ അഭിനയിക്കുന്നതിനായി  നിതീഷ് വീണ്ടും ശ്രീകൃഷ്ണ വേഷം കെട്ടിയിരിക്കുകയാണ്.

അന്‍പത്തിനാലുകാരനായ നിതീഷിന്റെ കൃഷ്ണ വേഷം കണ്ടു പ്രേക്ഷകര്‍ ഞെട്ടിയിരിക്കുകയാണ്. കൃഷ്ണന്‍ പഴയ കൃഷ്ണന്‍ തന്നെയാണെന്നാണ് ജനസംസാരം. നിതീഷ് ഭരദ്വാജ് കൃഷ്ണ വേഷത്തിലെത്തുന്ന നാടകം അറുപതോളം വേദികളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. പുതിയ കാലത്ത് പുതിയ രീതിയിലാണ് ആളുകള്‍ കൃഷ്ണനെ മനസ്സിലാക്കുന്നതെന്നു നിതീഷ് ഭരദ്വാജ് വ്യക്തമാക്കി.

SHARE