ചുണ്ടില്‍ കടിച്ച സംഭവം;ചിമ്പു ക്ഷമ ചോദിച്ചപ്പോള്‍ നയന്‍താര പറഞ്ഞതിങ്ങനെ

കോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പ്രണയങ്ങളില്‍ ഒന്നായിരുന്നു ചിമ്പു നയന്‍താര പ്രണയബന്ധം. വല്ലവന്‍ എന്ന ചിത്രത്തിന് വേണ്ടി നയന്‍സിന്റെ ചുണ്ടില്‍ വികാരപരമായി കടിച്ച ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. താന്‍ അന്ന് തന്നെ അങ്ങനെ ചെയ്തതിനു നയന്‍താരയോട് മാപ്പ് പറഞ്ഞതായി ചിമ്പു വെളിപ്പെടുത്തുന്നു.

വല്ലവന്‍ എന്ന ചിത്രത്തിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് ആയിരുന്നു അത്. അന്ന് ഒരു ഫോട്ടോ ഷൂട്ട് എന്നതിനപ്പുറം ഒന്നും ഞങ്ങള്‍ സങ്കല്‍പിച്ചിട്ടില്ല. എന്നാല്‍ ഫോട്ടോ വൈറലായതിനൊപ്പം വിവാദവുമായി. ചിമ്പു ക്ഷമ പറയേണ്ടതില്ല എന്നായിരുന്നു നയന്‍താരയുടെ മറുപടി ,അത് സംവിധായകന്റെ കാഴ്ചപാട് ആണെന്നായിരുന്നു നയന്‍സ് പറഞ്ഞത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു ചാനല്‍ ഷോയില്‍ സംസാരിക്കവേയാണ് പഴയ ചുണ്ടുകടി വിവാദത്തെക്കുറിച്ച് ചിമ്പു പ്രതികരിച്ചത്

SHARE