ഇന്‍സ്റ്റാഗ്രാമിലും താരമായി ആമിര്‍ഖാന്‍

ബോളിവുഡിലെ ഏറ്റവും ജനപ്രിയ താരമാണ് ആമിര്‍ഖാന്‍. മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടന് ലോകമെങ്ങും ആരാധകരുണ്ട്. ത്രീ ഇഡിയറ്റ്സ് എന്ന ചിത്രത്തിലൂടെ ചൈനയിലും പ്രശസ്തനായ ആമിറിന്‍റെ ദംഗല്‍ അവിടെ റെക്കോര്‍ഡ് വിജയമാണ് നേടിയത്. പിന്നീട് വന്ന പികെ, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നിവയും വിജയം ആവര്‍ത്തിച്ചതോടെ ചൈനയില്‍ ഏറ്റവുമധികം വിപണി മൂല്യമുള്ള വിദേശ നടനായി അദ്ദേഹം മാറി.

ഇന്ന് താരത്തിന് 53 വയസ് തികയും. ആരാധകര്‍ക്കുള്ള ജന്മദിന സമ്മാനമായി ആമിര്‍ ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റാഗ്രാമില്‍ ജോയിന്‍ ചെയ്തു. അക്കൌണ്ട് തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടര ലക്ഷം പേരാണ് നടനെ പിന്തുടരാന്‍ തുടങ്ങിയത്. ഫെസ്ബുക്കിലും ട്വിറ്ററിലും നേരത്തെ അക്കൌണ്ടുള്ള ആമിര്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ നടന്മാരില്‍ ഒരാളാണ്.

SHARE