CinemaGeneralLatest NewsNEWS

‘എന്റെ കോഫി മേനോൻ’: വളർത്തുനായയ്ക്ക് ജാതിപ്പേരിട്ട് നടി ഐശ്വര്യ മേനോൻ, ഉന്നതകുലജാതനായ പട്ടിയെന്ന് ട്രോൾ

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ഐശ്വര്യ മേനോനും വളർത്തുനായ കോഫി മേനോനുമാണ്. വളർത്തുനായയ്ക്ക് ജാതിപ്പേർ നൽകിയത് ഇതിന് കാരണം. വളര്‍ത്തുനായയുടെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള ക്യാപ്ഷനാണ് ചര്‍ച്ചയായത്. ‘എന്റെ മകള്‍ കോഫി മേനോനെ താലോലിക്കുന്നതാണ് എന്റെ തെറാപ്പി’ എന്നാണ് നടി ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.

വളര്‍ത്തുനായയുടെ പേരിന്റെ കൂടെ ജാതിപ്പേര് ചേര്‍ത്തതിലുള്ള പ്രതിഷേധമാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്. ട്രോളുകളും എത്തുന്നുണ്ട്. ഉന്നത കുലജാതനായ പട്ടി, മേനോന്‍ എന്നത് പട്ടി പഠിച്ചു വാങ്ങിയ ഡിഗ്രി ആണോ എന്നിങ്ങനെയുള്ള നിരവധിയ കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. നടിയെ ട്രോളി നിരവധി പേരാണ് രംഗത്ത് വരുന്നത്. കോഫി മേനോന്‍ എന്ന നായയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും കമന്റുകള്‍ എത്തുന്നുണ്ട്. 5122 ഫോളോവേഴ്‌സുള്ള ഈ പേജിന്റെ ബയോ ഐശ്വര്യ മേനോന്‍ മമ്മീസ് മോഹക് പ്രിന്‍സസ് എന്നാണ് നല്‍കിയിരിക്കുന്നത്. ‘മുഴുവന്‍ പേര് പറയെടാ’ എന്ന മീശമാധവന്‍ സിനിമയിലെ മീമുകളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

2018ല്‍ റിലീസായ തമിഴ് പടം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മേനോന്‍ ശ്രദ്ധ നേടുന്നത്. ഫഹദ് ഫാസിലിന്റെ ‘മണ്‍സൂണ്‍ മാംഗോസ്’ എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ‘ബസൂക്ക’യില്‍ ഐശ്വര്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button