GeneralLatest NewsMollywoodNEWSWOODs

ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല: മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചതായി പൃഥ്വിരാജ്

എനിക്ക് വളരെ താല്‍പര്യം തോന്നിയ ഒരു പരിപാടിയായിരുന്നു അത്.

അമല്‍ നീരദിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിക്കുന്നുവെന്നു വാർത്തകൾ വന്നിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇവിടുത്തെ ഒരു മലയോര മേഖലയില്‍ നടക്കുന്ന ഒരു കഥപറയുന്ന ചിത്രത്തിന് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നായിരുന്നു പേര് നൽകിയിരുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെയായിരുന്നു രചന. പ്രഖ്യാപനം കഴിഞ്ഞു പത്തു വർഷങ്ങൾ പിന്നിടുമ്പോൾ ആ ചിത്രം നടക്കുമോ? എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. പുതിയചിത്രമായ ഗുരുവായൂരമ്പല നടയിലിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തിനിടെയാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിയുടെ മറുപടി.

read also: എംഎല്‍എയുടെ വീട്ടിലെത്തി നടൻ അല്ലു അര്‍ജുൻ, തടിച്ചുകൂടി ആരാധകര്‍: നടനെതിരെ കേസ്

‘ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. എനിക്ക് വളരെ താല്‍പര്യം തോന്നിയ ഒരു പരിപാടിയായിരുന്നു അത്. ആ സിനിമയുടെ പശ്ചാത്തലവും കഥയുമൊക്കെ’-, പൃഥ്വിരാജ് പറയുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള സിനിമ ആയിരുന്നോ എന്ന ചോദ്യത്തിന് അല്ലെന്നും പൃഥ്വി മറുപടി നൽകി. ‘കമ്യൂണിസ്റ്റ് പശ്ചാത്തലമല്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഇവിടുത്തെ ഒരു മലയോര മേഖലയില്‍ നടക്കുന്ന ഒരു കഥയായിരുന്നു അത്. അതിന്‍റെ പശ്ചാത്തലവും അതിന്‍റെ കഥയിലെ കുറേ ഭാഗങ്ങളുമെല്ലാംതന്നെ ഇപ്പോള്‍ ഒരുപാട് സിനിമകളില്‍ വന്നുകഴിഞ്ഞു. ഇനി ആ സിനിമ ചെയ്യുമെന്ന് തോന്നുന്നില്ല’, പൃഥ്വിരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button