GeneralLatest NewsMollywoodNEWSWOODs

നിങ്ങളുടെ നാവ് എന്തേ അത്തരം സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ പൊങ്ങിയില്ല? ജയമോഹനോട് ഷിബു ജി. സുശീലൻ

ആ സിനിമയില്‍ ഇറങ്ങി ചെന്ന് ലഹരിയുടെ അഴിഞ്ഞാട്ടത്തെ പറ്റി താങ്കള്‍ പറയുന്നു.

മലയാള ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സിനേയും’ മലയാളികളെയും വിമർശിച്ച മലയാളം- തമിഴ് എഴുത്തുകാരൻ ജയമോഹനെതിരെ മലയാള ചലച്ചിത്ര നിർമാതാവ് ഷിബു ജി. സുശീലൻ രംഗത്ത്.

‘മ‍ഞ്ഞുമ്മല്‍ ബോയ്സ്’ തന്നെ അലോസരപ്പെടുത്തിയ സിനിമയാണെന്നും മറ്റ് പല മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണെന്നുമായിരുന്നു ജയമോഹന്റെ പക്ഷം. ‘തമിഴ് സിനിമയില്‍ കാട്ടികൂട്ടുന്നത് എന്താണ്? നിങ്ങളുടെ നാവ് എന്തേ അത്തരം സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ പൊങ്ങിയില്ല?’ എന്നും ഷിബു ചോദിക്കുന്നു.

read also: മനുഷ്യരുടെ ഈ തെമ്മാടിത്തരങ്ങൾ ഫൈൻ അടപ്പിച്ച്‌ ഇല്ലാതാക്കേണ്ട ചുമതല ഗവണ്‍മെന്റുകള്‍ ഏറ്റെടുക്കേണ്ടതാണ്: നടി ലാലി പിഎം

ഷിബു ജി. സുശീലന്റെ ഫേസ്ബുക്ക് പോസ്റ്റ്

താങ്കള്‍ നല്ലൊരു എഴുത്തുകാരൻ എന്ന ബഹുമാനത്തോടെ പറയുകയാണ്. കേരളത്തില്‍ മലയാളസിനിമ മാറ്റിവെച്ചാണ് തമിഴ് സിനിമ റിലീസ് ചെയ്യുന്നത്. അത് സന്തോഷത്തോടെയാണ് കേരളത്തിലെ സിനിമാ പ്രവർത്തകർ കാണുന്നത്.

തമിഴ് സിനിമയുടെ എഴുത്തുകാരുടെ ശൈലികളെ മലയാള സിനിമാ പ്രവർത്തകർ ആരും മിസ്റ്റർ ജയമോഹൻ പറഞ്ഞത് പോലെ പറഞ്ഞിട്ടില്ല. കേരളത്തില്‍ നിന്ന് ഒരു സിനിമ അവിടെ ഗംഭീരമായി ഓടിയപ്പോള്‍ താങ്കളുടെ കാല്‍ ഇളകിയോ. അത്രേ ഉള്ളോ നിങ്ങള്‍?

ആ സിനിമയില്‍ ഇറങ്ങി ചെന്ന് ലഹരിയുടെ അഴിഞ്ഞാട്ടത്തെ പറ്റി താങ്കള്‍ പറയുന്നു. ഇപ്പോള്‍ തമിഴ് സിനിമയില്‍ കാട്ടികൂട്ടുന്നത് എന്താണ്? നിങ്ങളുടെ നാവ് എന്തേ അത്തരം സിനിമകള്‍ റിലീസ് ചെയ്തപ്പോള്‍ പൊങ്ങിയില്ല? അങ്ങനെ പൊങ്ങില്ല. പൊങ്ങിയാല്‍ ജയമോഹൻ എന്ന ‘സിനിമാ എഴുത്തുകാരൻ’ പിന്നെ തമിഴ് സിനിമ എഴുതില്ല.

താങ്കള്‍ മലയാള സിനിമയെ പറ്റി പറഞ്ഞ ആവേശം അവിടെ കാണിക്കാൻ നോക്കുക. കേരളത്തിലെ സിനിമക്കാർ ആരുടെയും അടിമകള്‍ അല്ല. അത് കൊണ്ട് ഇങ്ങോട്ട് ഛർദിക്കാൻ വരണ്ട.”

shortlink

Related Articles

Post Your Comments


Back to top button