GeneralLatest NewsMollywoodNEWSWOODs

കണ്ണാടിയിൽ സ്വന്തം രൂപം കണ്ടാൽ പോലും ദേഷ്യപ്പെടുന്നവരാണ് ഇവരൊക്കെ, ആരെയും കുറ്റം പറ‍ഞ്ഞിട്ട് കാര്യമില്ല: ഹരിശ്രീ അശോകൻ

അവർ പറഞ്ഞെന്ന് കരുതി സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല

ഒരു ചിത്രം ഇറങ്ങിയാൽ ഉടൻ തന്നെ സമൂഹ മാധ്യമങ്ങളിൽ നിരൂപണവുമായി എത്താൻ പലർക്കും തിടുക്കമാണ്. സജിൽ മമ്പാട് കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഹക്കീം ഷാജഹാൻ നായകനായി എത്തിയ കടകൻ എന്ന സിനിമയെ വിമർശിച്ച് അശ്വന്ത് കോക്ക് ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഇപ്പോഴിതാ, കടകന്റെ പ്രസ് മീറ്റിനിടെ സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരണമറിയിച്ച് ഹരിശ്രീ അശോകൻ.

ശരീരത്ത് വന്നിരുന്ന് കടിക്കുന്നതാണ് ഉറുമ്പിന്റെ സ്വഭാവം എന്ന് പറഞ്ഞ ഹരിശ്രീ അശോകൻ, മലയാളത്തിൽ അത്തരത്തിൽ റിവ്യൂ പറയുന്നവരാണ് ചിലരെന്നും ആരോപിച്ചു.

read also:മമ്മൂട്ടിയും മോഹന്‍ലാലും എത്തിയെങ്കിലും ‘അമ്മ’യുടെ ഷോ അവസാന നിമിഷം റദ്ദാക്കി

ഹരിശ്രീ അശോകന്റെ വാക്കുകൾ ഇങ്ങനെ,

‘ഇവിടുത്തെ നിയമം അനുസരിച്ച് ഒരാൾക്ക് കൈക്കൂലി വാങ്ങാൻ പറ്റില്ല. അല്ലേ ? അവരെ ശിക്ഷിക്കാം. എന്നാലും കൈക്കൂലി വാങ്ങിക്കുന്നവർ ഇല്ലേ. അങ്ങനെ ഇല്ലെന്ന് പറയാൻ പറ്റുമോ. അങ്ങനെ ആണെങ്കിൽ കൈക്കൂലി വാങ്ങിക്കുന്ന ഒരു സബ്ജക്ട് പറഞ്ഞാൽ അത് ആ കാലഘത്തിൽ പറയേണ്ടതല്ലേ എന്ന് പറയാൻ പറ്റോ. ഈ സംഭവം എപ്പോഴും ഉണ്ട്. നമ്മൾ ഒരു കലാസൃഷ്ടി ഉണ്ടാക്കുമ്പോൾ അത് ഇൻട്രസ്റ്റിം​ഗ് ആയിരിക്കണം. കണ്ടിരിക്കാൻ പറ്റണം. ഭ്രമയു​ഗം എന്താ അന്ന് പറയാതിരുന്നത്. ഇപ്പോൾ പറയേണ്ട കഥയാണോന്ന് ആരെങ്കിലും പറയോ. ഇപ്പോള്‍ എന്തും പറയാം എന്നുള്ളതാണ്. ഈ ഉറുമ്പിന്റെ സ്വഭാവം എന്താണ്. അത് ശരീരത്ത് വന്നിരുന്ന് കടിക്കും. അത് അതിന്റെ സ്വഭാവം ആണ്. കുറ്റം പറയാൻ പറ്റില്ല. അത് വെള്ളത്തിൽ കിടക്കുമ്പോൾ കൈ കൊടുത്ത് കേറി വന്നാലും പോകുന്ന വഴിക്ക് ഒരു കടി തന്നിട്ടേ പോകൂ. അങ്ങനെ റിവ്യൂ പറയുന്നവരാണ് ചിലർ. അവരത് പറഞ്ഞോട്ടെ.അത് നേരെയാക്കാൻ വലിയ ബുദ്ധിമുട്ടാ. അവർ പറഞ്ഞെന്ന് കരുതി സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. കണ്ണാടിയിൽ സ്വന്തം രൂപം കണ്ടാൽ പോലും ദേഷ്യപ്പെടുന്നവരാണ് ഇവരൊക്കെ. അത് സൃഷ്ടിയാണ്. ആരെയും കുറ്റം പറ‍ഞ്ഞിട്ട് കാര്യമില്ല.” എന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button