GeneralLatest NewsMollywoodNEWSWOODs

മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ പോകട്ടെ, ജനമല്ലേ തീരുമാനിക്കുന്നത്: സുരേഷ് ഗോപി

തനിക്ക് മറ്റ് സ്ഥാനാര്‍ഥികള്‍ ആരാണെന്ന് പ്രസക്തമല്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ എത്തുന്നതോടെ മത്സരം ഒന്നുകൂടി ഗംഭീരമായെന്ന് ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി. കോണ്‍ഗ്രസിന്റെ കാര്യം അവരോട് ചോദിക്കുക, ബിജെപിയുടെ കാര്യങ്ങള്‍ തന്നോട് ചോദിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

read also: മമ്മൂട്ടിയും മോഹന്‍ലാലും എത്തിയെങ്കിലും ‘അമ്മ’യുടെ ഷോ അവസാന നിമിഷം റദ്ദാക്കി

മുരളീധരനെത്തുന്നതോടെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ, ‘മൂന്നാം സ്ഥാനത്തോ പത്താം സ്ഥാനത്തോ പോകട്ടെ, അത് അവരല്ലല്ലോ തീരുമാനിക്കുക. ജനമല്ലേ തീരുമാനിക്കുന്നത്. തനിക്ക് മറ്റ് സ്ഥാനാര്‍ഥികള്‍ ആരാണെന്ന് പ്രസക്തമല്ല. വോട്ടോഴ്‌സ് മാത്രമാണ് പ്രസക്തമായ ഘടകമെന്നും’ സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button