Cinema

‘സ്പീഡിൽ പറഞ്ഞപ്പോൾ ഒരു ‘റി’ കൂടി പോയി’: പൊതുവേദിയിൽ തെറി പറഞ്ഞതിൽ ക്ഷമ പറഞ്ഞ് ഭീമൻ രഘു

തിരുവനന്തപുരം: നടൻ ഭീമൻ രഘു വീണ്ടും വിവാദത്തിൽ. പൊതുവേദിയിൽ അസഭ്യം പറഞ്ഞതോടെയാണ് ഭീമൻ രഘു വിവാദത്തിലായത്. പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി താരം രംഗത്തെത്തുകയും ചെയ്തു. ആ സിനിമയിലെ ഡയലോഗ് പറയുക മാത്രമാണ് താൻ ചെയ്തതെന്നും വേഗത്തിൽ പറയുന്നതിനിടെ ഒരു വാക്ക് നാക്കുപിഴയായി കയറിക്കൂടിയതാണെന്നുമാണ് ഭീമൻ രഘു പറയുന്നത്.

പാലക്കാട് പമ്പാനിധി എന്ന ഫിനാൻസ് സ്ഥാപനത്തിന്റെ ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ഭീമൻ രഘു അസഭ്യം പറഞ്ഞത്. മോഹൻലാൽ ചിത്രം ‘നരസിംഹ’ത്തിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗ് ആണ് ഭീമൻ രഘു പറഞ്ഞത്. എന്നാൽ ആവേശം അൽപ്പം കൂടിയപ്പോൾ പറഞ്ഞത് വലിയൊരു തെറിയായി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഭീമൻ രഘുവിനെതിരെ വിമർശനങ്ങളും ട്രോളുകളും എത്തി. ഇതിന് പിന്നാലെയാണ് താരം വിശദീകരണവുമായി എത്തിയത്.

നരസിംഹത്തിലെ തന്റെ കഥാപാത്രം പറയുന്ന ഡയലോഗ്. പറയുന്നതിനിടെ ഒരു അക്ഷരം വിഴുങ്ങിയാണ് സിനിമയിൽ പറഞ്ഞത്. എങ്കിലും ഉദേശിച്ചത് ആ വാക്ക് തന്നെ ആണല്ലോ. ആ പരിപാടിക്ക് ചെന്നപ്പോൾ നാട്ടുകാർ ആ ഡയലോഗ് നേരിട്ട് പറയാൻ നിർബന്ധിച്ചു. ഡയലോഗ് പറഞ്ഞു വന്നപ്പോൾ ആ മുഴുവൻ വാക്ക് വായിൽ നിന്നു വീണുപോയി. സ്പീഡിൽ പറഞ്ഞു വന്നപ്പോ ഒരു ‘റി’ കൂടി അതിൽ കയറിക്കൂടി. അതൊരു നാക്കുപിഴയാണ്. അത് പറയാൻ താൻ ഉദ്ദേശിച്ചിരുന്നില്ല. വീഡിയോ കണ്ട് ആർക്കെങ്കിലും വിഷമം തോന്നുന്നെങ്കിൽ അവരോടെല്ലാം ക്ഷമ ചോദിക്കുന്നുവെന്നും ഭീമൻ രഘു വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button