GeneralKollywoodLatest NewsNEWSWOODs

നരേന്ദ്രമോദിയാകുന്നത് സത്യരാജോ? താനൊരു പെരിയാറിസ്റ്റാണെന്ന് നടന്റെ മറുപടി

ഈ വാർത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സത്യരാജ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തില്‍ സത്യരാജ് പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുവെന്ന വാർത്ത പ്രമുഖ അനലിസ്റ്റ് രമേശ് ബാല പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. സത്യരാജാണ് നരേന്ദ്രമോദിയായി എത്തുന്നതെന്നും മറ്റ് വിവരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നായിരുന്നു രമേശ് ബാലയുടെ എക്സ് പോസ്റ്റ്.

read also: വലത്തേ കെെയില്‍ പ്ലാസ്റ്ററുമായി കാൻ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായി: പരിക്കിന് ശസ്‌ത്രക്രിയ

എന്നാല്‍ ഈ വാർത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സത്യരാജ്.  ‘മുൻപ് ഇത്തരത്തില്‍ ഒരു വാർത്ത വന്നത് ലണ്ടനിലെ മ്യൂസിയത്തില്‍ എന്റെ മെഴുക് പ്രതിമ വച്ചെന്ന നിലയിലായിരുന്നു. അന്ന് ഞാൻ തിരിച്ച്‌ ചോദിച്ചത് എന്റെ അളവ് എടുക്കാതെ എങ്ങനെ പ്രതിമ നിർമിക്കും എന്നായിരുന്നു. അതോടെ ആ വാർത്ത നിന്നു. ഇതും അതുപോലെയാണ്. ഞാൻ ഒരു പെരിയാറിസ്റ്റാണ്. എനിക്ക് എങ്ങനെ ഇത്തരം ഒരു വേഷം ചെയ്യാൻ സാധിക്കും’ – സത്യരാജ് ചോദിച്ചു. ‘ഒടുക്കം ദിനമലർ’എന്ന തമിഴ് മാദ്ധ്യമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button