CinemaInterviewsLatest News

ഇരു കവിളുകളിലൂടെ ശൂലം കുത്തിയിറക്കി, അഗ്നിയിലൂടെ നടന്നു: കാർത്തിക് സൂര്യ

കാർത്തിക് സൂര്യയെ മലയാളികൾക്ക് സുപരിചിതമാണ്.സോഷ്യൽ മീഡിയയിലെല്ലാം താരം സജീവമാണ്. അഗ്നിക്കാവടിയുടെ വിശേഷങ്ങൾ വിളിച്ചോതുന്ന വീഡിയോ കാർത്തിക് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത് വലിയ രീതിയിൽ ചർച്ച ആയിരുന്നു. 21 ദിവസം നീണ്ടുനിന്ന ശക്തമായ വൃതാനുഷ്ടാങ്ങൾക്ക് ഒടുവിലായിട്ടാണ് അഗ്നിക്കാവടി ഓരോ ഭക്തനും എടുക്കുക. അത്തരത്തിൽ കാർത്തിക്കും ക്രമീകൃതമായ ചിട്ടവട്ടങ്ങളോടെ ഉള്ള ചടങ്ങുകൾക്ക് ഒടുവിലാണ് അഗ്നിക്കാവടി എടുത്തത്. അനുഷ്ഠാനങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന കലാരൂപത്തിലും കാർത്തിക് പങ്കെടുത്തിരുന്നു.

തെക്കൻ കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ‘അഗ്നിക്കാവടി’ എടുക്കുന്നത്. കാപ്പണിഞ്ഞ സ്വാമിമാർ അഗ്നിയിലൂടെ കാവടി എടുത്ത് നടക്കുന്നതും ചടങ്ങിന്റെ പ്രത്യേകതയാണ്. കാർത്തിക് ഇത്തരത്തിൽ വ്രതം അനുഷ്ഠിക്കുന്നതും, അഗ്നിയിലൂടെ അനായാസം തുള്ളുന്നതും എല്ലാം കാർത്തിക് പങ്കുവച്ച വീഡിയോയിൽ കാണാവുന്നതാണ്.

താരത്തിനെതിരെ ഒരു വിഭാഗം കമന്റുകളിലൂടെ വിയോജിപ്പ് അറിയിച്ചുകൊണ്ടും രംഗത്തുണ്ട്. ഇരു കവിളുകളിലൂടെ ശൂലം കുത്തിയിറക്കുന്നതും, അഗ്നിയിലൂടെ നടക്കുന്നതും എല്ലാം ഓരോ വിശ്വാസങ്ങൾ ആണ് എന്തിനാണ് അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് എന്നുള്ള സംസാരവും സോഷ്യൽ മീഡിയ വഴി ആരാധകർ പങ്കിടുന്നു.

shortlink

Post Your Comments


Back to top button