GeneralLatest NewsNEWS

50 വർഷം പിന്നിടുന്ന സ്നേഹഭവൻ: ദി ലോസ്റ്റ് ചൈൽഡ്ഹുഡ് ഫൗണ്ട്‌ എഗൈൻ ഡോക്യൂ ഫിക്ഷൻ പ്രദർശിപ്പിച്ചു

മേയർ അഡ്വ. അനിൽകുമാർ സുവർണ്ണ ജൂബിലി ഉദ്ഘാടനം നിർവഹിച്ചു

നഗരവൽക്കരണത്തിന്റെയും വ്യവസായവൽക്കരണത്തിന്റെയും ബാക്കിപത്രമെന്ന നിലയിൽ 1970കളിലെ കൊച്ചിയുടെ തെരുവുകൾ കുട്ടി ഭിക്ഷാടകരെ കൊണ്ട് നിറഞ്ഞിരുന്നു എന്നത് ഒരു ചരിത്ര യാഥാർത്ഥ്യം. ഇതിന് ഒരു പ്രതിവിധിയായാണ് 1973-ൽ കൊച്ചി കോർപ്പറേഷൻ അതിർത്തി, ബാല-യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചത്. നിയമലംഘകരായ ബാലഭിക്ഷാടകരെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചിരുന്നത് പള്ളുരുത്തിയിലെ കോർപ്പറേഷൻ വക അഗതി മന്ദിരത്തിലായിരുന്നു. അവിടെയുള്ള കുട്ടികളുടെ ജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് കുട്ടികളുടെ മേൽനോട്ട ചുമതല ഡോൺ ബോസ്കോ അച്ചൻമാരെ ഏൽപ്പിക്കുവാൻ കോർപ്പറേഷൻ നിർബന്ധിതമായത്.

read also: അന്വേഷിപ്പിൻ കണ്ടെത്തും ട്രയിലർ പുറത്തുവിട്ടു

പള്ളുരുത്തി അഗതിമന്ദിരത്തിൽ അധിവസിച്ചിരുന്ന ബാലന്മാരും യുവാക്കളുമടങ്ങുന്ന 110 പേരെ പ്രവേശിപ്പിച്ചു കൊണ്ട് 1974 മെയ് 31നാണ് സ്നേഹഭവന്റെ പ്രവർത്തനോദ്ഘാടനം നടന്നത്. ഇന്ന് 50 വർഷം പിന്നിടുമ്പോൾ നാള് ഇതുവരെ ഉള്ള യാത്രയുടെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയായി ദി ലോസ്റ്റ് ചൈൽഡ്ഹുഡ് ഫൗണ്ട്‌ എഗൈൻ എന്ന ഡോക്യൂ ഫിക്ഷൻ. സംവിധാനം രാജു എബ്രഹാം, ഛായാഗ്രഹണം നിബിൻ ജോർജ്, എഡിറ്റിങ് ടിജോ തങ്കച്ചൻ, സംഗിതം അരവിന്ദ് മഹാദേവൻ,

മേയർ അഡ്വ. അനിൽകുമാർ സുവർണ്ണ ജൂബിലി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബാംഗ്ലൂർ സലേഷ്യൻ സഭാ പ്രൊവിൻഷ്യൽ ഫാ. ജോസ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി എം എൽ എ കെ ജെ മാക്സി ജൂബിലി ലോഗോ പ്രകാശനം ചെയ്യുകയുണ്ടായി. കൗൺസിലർ ശ്രീ വി എ ശ്രീജിത്ത് 50 വർഷക്കാലത്തെ സ്നേഹഭവന്റെ വളർച്ച സൂചിപ്പിക്കുന്ന ഡോക്യൂ ഫിക്ഷൻ പ്രകാശനം ചെയ്യുകയുണ്ടായി ഷീബാലാൽ ജൂബിലി ഗാനം പ്രകാശനം ചെയ്തു. സ്നേഹ ഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പി ഡി തോമസ്, സോണി കെ ഫ്രാൻസിസ് , ബാബു, അഗസ്റ്റ്യൻ, സിസ്റ്റർ റോസിലി തുടങ്ങിയവർ പ്രസംഗിക്കുകയുണ്ടായി. സ്നേഹ ഭവൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ നന്ദിയർപ്പിച്ചു.

shortlink

Post Your Comments


Back to top button