CinemaGeneralLatest NewsNEWS

ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയില്‍ ആയിരുന്നു അന്ത്യം. നാല് മലയാള സിനിമകളുടെ നിർമ്മാതാവാണ്. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍ നടക്കും.

2018ൽ പുറത്തിറങ്ങിയ ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ ആണ് ആദ്യ ചിത്രം. അതേ വർഷം റിലീസ് ചെയ്ത ‘മദ്രാസ് ലോഡ്ജ്’, 2021ലെ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’. 2022ൽ ‘ശലമോൻ’ എന്നീ ചിത്രങ്ങളുടെയും നിർമ്മാതാവാണ്. ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു.

shortlink

Post Your Comments


Back to top button