GeneralLatest NewsMollywoodNEWSWOODs

ഭാരതീയര്‍ മാത്രമല്ല, ലോകം മുഴുവൻ കാത്തിരിക്കുന്ന അസുലഭ മുഹൂര്‍ത്തം: ശങ്കര്‍ മഹാദേവൻ

പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ഭാരതത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പ്രമുഖർ അയോദ്ധ്യയിലേക്ക് എത്തുകയാണ്

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട അതിഥിയായി ലക്‌നൗവിലെത്തി പിന്നണി ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ. ഭാരതം മാത്രമല്ല, ഈ ലോകം മുഴുവൻ അയോദ്ധ്യയിലെ അസുലഭ നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

READ ALSO: ‘എന്റെ ഭഗവാന്‍ വീട്ടിലേക്ക് തിരിച്ചെത്താന്‍ മണിക്കൂറുകള്‍ മാത്രം, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം’: ഉണ്ണി മുകുന്ദന്‍

‘ഞങ്ങള്‍ അത്യധികം സന്തുഷ്ടരാണ്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സംസ്ഥാനത്തെ ക്ഷണിക്കപ്പെട്ട അതിഥികളായി ഇവിടെയെത്താൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചടങ്ങായി ഇതിനെ കാണുന്നു. ഇന്ത്യ മാത്രമല്ല, ഈ ലോകം മുഴുവൻ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്കായി കാത്തിരിക്കുകയാണ്’- ശങ്കർ മഹാദേവൻ പറഞ്ഞു.

നാളെ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ഭാരതത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള പ്രമുഖർ അയോദ്ധ്യയിലേക്ക് എത്തുകയാണ്.

shortlink

Related Articles

Post Your Comments


Back to top button