CinemaGeneralLatest NewsNEWS

ലെഗസിയെന്ന് മാധവ് സുരേഷ്; ‘അല്ല നെപ്പോട്ടിസം’ ആണെന്ന് പരിഹാസം – മാധവിന്റെ മറുപടിക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

തൃശൂർ: ഭാഗ്യ സുരേഷിന്റെ വിവാഹ സത്കാരത്തിന് പങ്കെടുക്കാൻ മമ്മൂട്ടിയും ദുൽഖറും കുടുംബസമേതം എത്തിയിരുന്നു. ഇവിടെ വച്ചെടുത്ത ദുൽഖർ സൽമാനും സഹോദരൻ ഗോകുല്‍ സുരേഷിനുമൊപ്പമുള്ള ചിത്രത്തിന് പരിഹാസ കമന്റുമായെത്തിയ ആൾക്ക് തക്ക മറുപടി നൽകി മാധവ് സുരേഷ്. ലെഗസി (പാരമ്പര്യം) എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖറിനും ഗോകുൽ സുരേഷിനുമൊപ്പമുള്ള ചിത്രം മാധവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ ഇത് പാരമ്പര്യമല്ലെന്നും നെപ്പോട്ടിസം (സ്വജനപക്ഷപാതം) ആണെന്നുമായിരുന്നു ലക്കി ചാം ഡ്രീംസ് എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്റ്. ഇതിന് മാധവ് നൽകിയ മറുപടിയാണ് ആരാധകർ ഏറ്റെടുത്തത്.

‘സ്വജനപക്ഷപാദം, മറ്റേതു തൊഴിൽ ഇടങ്ങളിൽ പ്രവർത്തിക്കുന്നതുപോലെ തന്നെ അവസരങ്ങൾ ഉണ്ടാക്കും. നമുക്ക് കാണാം’ എന്നായിരുന്നു മാധവ് മറുപടിയായി കുറിച്ചത്. പരിഹസിക്കാനെത്തിയ ആൾക്ക് ഉചിതമായ മറുപടി നൽകിയ മാധവിനെ പ്രശംസിച്ച് നിരവധിേപ്പർ എത്തി.

അതേസമയം, വിവാഹസത്കാരത്തിൽ സൂപ്പര്‍ താരം മമ്മൂട്ടിയും ദുൽഖറും ഉള്‍പ്പെടെയുള്ളവര്‍ കുടുംബ സമ്മതമാണ് എത്തിയത്. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സിനിമാ താരങ്ങള്‍ക്കും രാഷ്ട്രിയ പ്രമുഖര്‍ക്കുമായാണ് ഇന്ന് കൊച്ചിയില്‍ ചടങ്ങ് നടത്തിയത്. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍ സല്‍മാന്‍, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, ശ്രീനിവാസനും ഭാര്യയും കുഞ്ചാക്കോ ബോബനും കുടുംബവും,ടൊവിനോ, ജയസൂര്യ, ലാൽ, സുരേഷ് കൃഷ്ണ, ഹണി റോസ് ഉള്‍പ്പെടെയുള്ള വലിയ താരനിര തന്നെ വിവാഹ സത്കാരത്തിലും പങ്കെടുക്കാനെത്തി.

ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വച്ച് റിസപ്ഷൻ നടത്തും. ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ഖുഷ്ബു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു വിവാഹത്തിന്റെ പ്രധാന ആകർഷണം.

shortlink

Related Articles

Post Your Comments


Back to top button