GeneralLatest NewsMollywoodNEWSWOODs

അനാവശ്യ ഉപദേശങ്ങളോ അനുഭവങ്ങളുടെ വീമ്പിളക്കമോയില്ല, മോഹൻലാലിനെക്കുറിച്ച് ഹരീഷ് പേരടി

നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെക്കുറിച്ച് നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാക്കുകൾ വൈറൽ. ‘നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും..നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ’ എന്നാണു ഹരീഷ് പറയുന്നത്.

read also: മലയാളികൾക്ക് മികച്ച ഗാനങ്ങൾ നൽകിയ ഒരു സംഗീത സംവിധായകൻ കെ.ജെ ജോയ് വിടവാങ്ങി

കുറിപ്പ് പൂർണ്ണ രൂപം,

‘കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നിൽക്കുന്ന നിമിഷങ്ങൾ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്…മനോഹര മുഹൂർത്തങ്ങളാണ്…അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും..അനാവശ്യ ഉപദേശങ്ങളില്ല..അനുഭവങ്ങളുടെ വീമ്പിളക്കമില്ല..ഇങ്ങിനെപോയാൽ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാർഗനിർദേശങ്ങളില്ല..ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല…പകരം എന്നെക്കാൾ വലിയവർ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും…പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാൾമാറും…നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും..നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ എന്ന് …മോഹൻലാൽ സാർ…പ്രിയപ്പെട്ട ലാലേട്ടൻ..🙏🙏🙏❤️❤️❤️’

shortlink

Related Articles

Post Your Comments


Back to top button