CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ: ‘മൈ 3’ ജനുവരി 19ന് തീയേറ്ററിൽ

കൊച്ചി: സൗഹൃദത്തിൻ്റെ പുതിയ തലങ്ങൾ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മൈ 3’. സ്റ്റാർ എയ്റ്റ് മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം രാജൻ കുടവൻ സംവിധാനം ചെയ്യുന്നു. ജനുവരി 19ന് തന്ത്രമീഡിയ ഈ ചിത്രം തീയേറ്ററിൽ എത്തിക്കും.

പുതിയ തലമുറയിലെ സൗഹൃദത്തിൻ്റെ ശക്തി വലുതാണ്. സമൂഹത്തിൻ്റെ എല്ലാ പ്രശ്നങ്ങളിലും സൗഹൃദങ്ങൾ ആത്മാർത്ഥമായി ഇടപെടുന്നു. ക്യാൻസറിന് എതിരെ പോരാടുന്ന മനുഷ്യരുടെ കഥ പറയുന്നതോടൊപ്പം, നല്ല സൗഹൃദങ്ങളുടെയും കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രം.

ചാനല്‍ സ്റ്റുഡിയോയില്‍ തോക്കുകളുമായി അക്രമികള്‍, സംഭവം ലൈവ് പരിപാടിക്കിടയിൽ

തിരക്കഥ – ഗിരീഷ് കണ്ണാടിപറമ്പ്, ക്യാമറ – രാജേഷ് രാജു, ഗാനരചന – രാജൻ കടക്കാട്, സംഗീതം – സിബി കുരുവിള, എഡിറ്റിംഗ് – സതീഷ് ബി. കോട്ടായി, പ്രൊഡക്ഷൻ കൺട്രോളർ – ഷജിത്ത് തിക്കൊടി, സഹ സംവിധാനം – സമജ് പത്മനാഭൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അമൽ കാനത്തൂർ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – തന്ത്ര മീഡിയ.

തലൈവാസൽ വിജയ്, സബിത ആനന്ദ്, ഷോബി തിലകൻ, രാജേഷ് ഹെബ്ബാർ, സുബ്രഹ്മണ്യൻ, മട്ടന്നൂർ ശിവദാസൻ, കലാഭവൻ നന്ദന, അബ്‌സർ അബു, അനാജ്, അജയ്, ജിത്തു, രേവതി, നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ പയ്യന്നൂർ എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

shortlink

Related Articles

Post Your Comments


Back to top button