BollywoodGeneralLatest NewsNEWSWOODs

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു

രാംപൂര്‍ സഹസ്വാന്‍ ഘരാനയിലെ പ്രമുഖ സംഗീതകാരനായിരുന്നു റാഷിദ് ഖാന്‍.

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് റാഷിദ് ഖാന്‍ അന്തരിച്ചു. 55 വയസായിരുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സയിൽ ആയിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മാസം സെറിബ്രല്‍ അറ്റാക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശമാകുകയും ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിയിലായിരുന്നു ചികിത്സ.

read also: ഭാര്യ നോര്‍ത്ത് ഇന്ത്യനാണോ? രസം നിമിഷങ്ങൾക്കുള്ളിൽ ഉണ്ടാക്കാം, ഇൻസ്റ്റന്റ് രസം വാങ്ങൂ: പരസ്യം വിവാദത്തിൽ

രാംപൂര്‍ സഹസ്വാന്‍ ഘരാനയിലെ പ്രമുഖ സംഗീതകാരനായിരുന്നു റാഷിദ് ഖാന്‍. ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ അനന്തരവന്‍ കൂടിയാണ് റാഷിദ് ഖാന്‍.

shortlink

Post Your Comments


Back to top button