GeneralLatest NewsMollywoodNEWSWOODs

നടി സ്‌നേഹ ബാബു വിവാഹിതയായി

വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

കരിക്ക് വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ നടി സ്‌നേഹ ബാബു വിവാഹിതയായി. കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായ അഖില്‍ സേവ്യറാണ് വരന്‍.

‘സാമര്‍ത്ഥ്യ ശാസ്ത്ര’ത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും ആ സൗഹൃദം പ്രണയമാകുന്നതും. വിവാഹത്തിന്റെ ചിത്രങ്ങള്‍ സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

read also:ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ വിജയ് സേതുപതി: തുറന്നുപറഞ്ഞ് കത്രീന കൈഫ്

സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്‌നേഹ ആദ്യരാത്രി, ഗാനഗന്ധര്‍വന്‍, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിവാഹത്തില്‍ അര്‍ജുന്‍ രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന്‍ സാന്‍ഡ്ര എന്നിവര്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button