CinemaLatest NewsMollywoodWOODs

നടനും സംവിധായകനുമായ ബേസിൽ ജോസഫ് മലയാള സിനിമയിൽ നിൽക്കുന്നതിന്റെ കാരണം ഇതാണ്: ധ്യാൻ ശ്രീനിവാസൻ

ബേസിൽ ജോസഫിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ധ്യാൻ

അജു വർ​ഗീസ്, ധ്യാൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ബേസിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു കുഞ്ഞിരാമായണം. ബേസിലിന്റെ ആദ്യ ചിത്രവും കൂടിയായിരുന്നു കുഞ്ഞിരാമായണം.

പ്രിയംവദ കാതരയാണോ എന്ന ഷോർട്ട് ഫിലിമും ബേസിൽ ഇറക്കിയിരുന്നു. അത് വൻ ഹിറ്റായി മാറായിരുന്നു. ഇപ്പോൾ ബേസിൽ ജോസഫിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ.

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് ബേസിൽ മലയാള സിനിമയിലേക്ക് എത്തുന്നത്. ഇന്നത്തെ കാലത്ത് സംവിധായകനാകാൻ എളുപ്പമാണ്. പണ്ട് പത്തും ഇരുപതും ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് സംവിധായകനായി മാറുന്നത്. ബേസിൽ ഷോർട്ട് ഫിലിം ചെയ്താണ് കഴിവ് തെളിയിച്ചത്. ഇപ്പോൾ ഒരു സിനിമയിൽ സഹായിയായി നിന്നാൽ സ്വന്തം സിനിമയെക്കുറിച്ച് പലരും ചിന്തിച്ച് തുടങ്ങുമെന്നും ധ്യാൻ.

ഷോർട്ട് ഫിലിം ഇന്ന് കഴിവ് തെളിയിക്കാൻ പറ്റിയ മേഖലയാണ്. അങ്ങനെ വന്ന ബേസിൽ ഇന്ന് മലയാളത്തിലെ എണ്ണം പറയ്ഞ്ഞ മികച്ച സംവിധായകരിൽ ഒരാളാണ് എന്നും ധ്യാൻ.

shortlink

Related Articles

Post Your Comments


Back to top button