CinemaGeneralLatest NewsNationalNEWSSocial Media

പ്രശസ്ത കന്നഡ നടി ലീലാവതി അന്തരിച്ചു

600 ൽ അധികം സിനിമകളിലാണ് താരം വേഷമിട്ടത്

പ്രശസ്ത കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച്ച വൈകിട്ട് ബെം​ഗളുരു നെലമം​ഗലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലായി 600 ൽ അധികം സിനിമകളിലാണ് താരം വേഷമിട്ടത്. കന്നഡയിൽ മാത്രം 400 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ചഞ്ചലകുമാരി എന്ന സിനിമയിലൂടെയാണ് ലീലാവതി അഭിനയ ലോകത്തെത്തിയത്. രണ്ട് തവണ ദേശീയ പുരസ്കാരവും ആറ് തവണ സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments


Back to top button